ചന്ദ്രോപരിതലത്തില്‍ നിലയുറപ്പിച്ചിരിക്കുന്ന വിക്രം ലാന്ഡറിന്റെ ചിത്രം പകര്‍ത്തി പ്രഗ്യാന്‍ റോവര്‍. ബുധനാഴ്ച രാവിലെയാണ് പ്രഗ്യാന്‍ റോവറിലെ നാവിഗേഷന്‍ ക്യാമറ മാതൃപേടകമായ വിക്രം ലാന്‍ഡറിന്റെ ചിത്രമെടുത്തത്.
‘ഇമേജ് ഓഫ് ദ മിഷൻ’ എന്ന വിശേഷണത്തോടെയാണ് ഇസ്‌റോ (ISRO) ചിത്രം എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുന്നത്.റോവറിന്റെ ഉള്ളിലുള്ള നാവിഗേഷന്‍ ക്യാമറയാണ് ‘ദൗത്യത്തിന്റെ ചിത്രം’ ഒപ്പിയെടുത്തത്.
ബെംഗളരുവിലെ ലാബോറട്ടറി ഫോര്‍ ഇലക്ട്രോ-ഒപ്ടിക്‌സ് സിസ്റ്റംസ് ആണ് ചന്ദ്രയാന്‍ 3-നുവേണ്ടി നാവിഗേഷന്‍ ക്യാമറകള്‍ വികസിപ്പിച്ചത്.