രാഷ്ട്രത്തിന് ഉപരാഷ്ട്രപതിയുടെ ഓണ സന്ദേശം

 

നമ്മുടെ നാട്ടിലെ ജനങ്ങൾക്ക് ഓണത്തിന്റെ സന്തോഷകരമായ അവസരത്തിൽ ഞാൻ എന്റെ ഊഷ്മളമായ ആശംസകൾ നേരുന്നു. ഐക്യത്തിന്റെയും വിളവെടുപ്പിന്റെയും സാംസ്കാരിക സമൃദ്ധിയുടെയും ആഘോഷമാണ് ഓണം.ഇത് സമൂഹത്തെ പാരമ്പര്യങ്ങളുടെ നൂലിഴകളാൽ ബന്ധിപ്പിച്ചിരിക്കുന്നു.

മഹാബലി ചക്രവർത്തിയുടെ സ്മരണയ്ക്കായി ആഘോഷിക്കുന്ന ഓണം, പരോപകാരത്തിന്റെയും അനുകമ്പയുടെയും ത്യാഗത്തിന്റെയും കാലാതീതമായ മൂല്യങ്ങളുടെ ഉജ്ജ്വലമായ ഓർമ്മപ്പെടുത്തലായി വർത്തിക്കുന്നു. നമ്മുടെ കർഷക സമൂഹത്തിന്റെ അശ്രാന്ത പരിശ്രമത്തെ ആദരിക്കുന്നതിനും പ്രകൃതി മാതാവിന്റെ അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിക്കുന്നതിനുമുള്ള ഒരു സന്ദർഭം കൂടിയാണിത്.

ഓണത്തിന്റെ ചൈതന്യം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നൽകട്ടെ.

 

ഗവർണറുടെ ഓണാശംസ
ലോകമെമ്പാടുമുള്ള കേരളീയർക്ക് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഹൃദ്യമായ ഓണാശംസകൾ നേർന്നു. ”മാനുഷർ എല്ലാരും ആമോദത്തോടെ വസിച്ച ഒരു സുന്ദരകാലത്തിന്റെ ഓർമ്മ പുതുക്കുന്ന ഓണം ക്ഷേമവും ഐശ്വര്യവും കൂടുതൽ അന്തസ്സുമാർന്ന ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയും ഉണർത്തുന്നു. സമൃദ്ധിയുടെ ഈ മഹോത്സവത്തിലൂടെ കേരളം നൽകുന്ന ഒരുമയുടെയും സമത്വത്തിന്റെയും സ്‌നേഹസന്ദേശത്തെ ലോകമെങ്ങും എത്തിക്കാൻ നമുക്ക് കൈകോർക്കാം’- ഗവർണർ ആശംസിച്ചു.

error: Content is protected !!