പകൽച്ചൂട് കൂടി: വരള്‍ച്ച രൂക്ഷമാകും : കാര്‍ഷിക വിളകള്‍ക്ക് ഭീഷണി

 

konnivartha.com: സംസ്ഥാനത്ത് വരൾച്ച അതി രൂക്ഷമാകും . പകല്‍ ചൂട് കൂടി . കാര്‍ഷിക വിളകളെയടക്കം ബാധിച്ചു കഴിഞ്ഞു . വളം വില്‍പ്പന കുറഞ്ഞതായി വളം കടകളില്‍ നിന്നും അറിയുന്നു . വാഴകളെ ആണ് ചൂട് ബാധിച്ചത് .

വിളകളുടെ ഉത്പാദനം കുറഞ്ഞു . ശോഷിച്ച വാഴക്കുലകള്‍ ആണ് വിരിയുന്നത് . ദുരന്തം മുന്നിൽക്കണ്ടുള്ള ഒരുക്കങ്ങൾ ദുരന്ത നിവാരണ അതോറിറ്റി തുടങ്ങി. മഴവെള്ള ശേഖരണമടക്കം ഊർജ്ജിതമാക്കിയില്ലെങ്കിൽ രൂക്ഷമായ പ്രതിസന്ധി സംസ്ഥാനം നേരിടുമെന്നാണ് വിലയിരുത്തൽ.

മഴ കുറയുകയും അൾട്രാവയലറ്റ് വികിരണത്തോത് ഉയരുകയും ചെയ്തതോടെ പകൽച്ചൂടും കൂടി. മൺസൂൺ സീസൺ മുക്കാലും കഴിയുമ്പോൾ സംസ്ഥാനത്ത് സാധാരണയേക്കാൾ 47 ശതമാനം കുറവ് മഴയാണ് കിട്ടിയത്. ഇനി കാര്യമായ മഴയ്ക്ക് ഈ സീസണിൽ സാധ്യതയുമില്ല.മഴക്കുറവാണ് താപനില ഉയരാന്‍ കാരണം. ഒപ്പം അൾട്രാവയലറ്റ് വികിരണതോതും അപകടനിലയിലാണ്.

error: Content is protected !!