അപേക്ഷ ക്ഷണിച്ചു
കുടുംബശ്രീ മിഷന്റെ ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ പ്രധാന പദ്ധതിയായ അതിദാരിദ്ര അഗതി രഹിത കേരളം പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിനായി കമ്മ്യൂണിറ്റി തലത്തില്‍ പ്രവര്‍ത്തനാഭിരുചിയുള്ള കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാരെ തെരഞ്ഞെടുക്കുന്നു.
അപേക്ഷകര്‍ കുടുംബശ്രീ അയല്‍ക്കൂട്ടാംഗമോ, കുടുംബശ്രീ കുടുംബാംഗമോ, ഒാക്‌സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. പ്ലസ്ടു/തത്തുല്യ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം. അപേക്ഷകര്‍ 2023 ഓഗസ്റ്റ് 1 അനുസരിച്ച് 18നും 35നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.
എഴുത്തു പരീക്ഷയുടെയും, കമ്പ്യൂട്ടര്‍ പരിജ്ഞാന പരീക്ഷയുടെയും, അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അപേക്ഷ ഫോം കുടുംബശ്രീ വെബ് സൈറ്റില്‍ നിന്നോ സി.ഡി.എസില്‍ നിന്നോ ലഭിക്കും.
ഫോട്ടോ പതിപ്പിച്ച നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷ ഫോമിനൊപ്പം ബയോഡേറ്റ , യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് , സി.ഡി.എസില്‍ നിന്നും സി.ഡി.എസ് ചെയര്‍ പേഴ്സണ്‍ സാക്ഷ്യപ്പെടുത്തിയ അയല്‍ക്കൂട്ട അംഗത്വം/ കുടുംബാംഗം/ ഓക്സിലറി അംഗത്വം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്/ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്ററുടെ പേരിലുള്ള ഏതെങ്കിലും ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നുള്ള 200 രൂപയുടെ ഡി.ഡി എന്നിവ സമര്‍പ്പിക്കണം.
അപേക്ഷകള്‍ ജില്ലാമിഷന്‍ ഓഫീസില്‍ നേരിട്ടോ ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍,കുടുംബശ്രീ ജില്ലാമിഷന്‍, കളക്ട്രേറ്റ്, മൂന്നാം നില എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ സമര്‍പ്പിക്കാം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ ഒന്നിന് വൈകിട്ട് അഞ്ചു വരെ. ഫോണ്‍ :0468 2221807.
ജില്ലാ വികസന സമിതി യോഗം (26)
ജില്ലാ വികസന സമിതി യോഗം (ആഗസ്റ്റ് 26) രാവിലെ 10.30 ന് കളക്ട്റേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
കെ സ്റ്റോര്‍ പദ്ധതി അടൂര്‍ താലൂക്ക്തല ഉദ്ഘാടനം രണ്ടാം ഘട്ടം ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍വഹിച്ചു
ഗ്രാമീണ മേഖലകളിലെ റേഷന്‍ ഡിപ്പോകളെ വൈവിധ്യവല്‍ക്കരിച്ചു കെ സ്റ്റോറുകളായി മാറ്റുന്നതിന്റെ ഭാഗമായി അടൂര്‍ താലൂക്കിലെ കെ സ്റ്റോര്‍ പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനം കടമ്പനാട് മാഞ്ഞാലിക്ക് സമീപം കന്നാട്ട് കുന്ന് മുക്ക് റേഷന്‍ ഡിപ്പോയില്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു.
കടമ്പനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം എസ് ഷിബു, വാര്‍ഡ് മെമ്പര്‍ വൈ ലിന്റോ, ഐഎന്‍സി അടൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് എസ് ബിനു, മണ്ണടി സിപിഐ ജില്ലാ കമ്മിറ്റി അംഗം കെഎസ് അരുണ്‍, കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സജു മിഖായേല്‍, അടൂര്‍ മണ്ഡലം ഇന്ത്യന്‍ നാഷണല്‍ ലീഗ് പ്രസിഡന്റ് രാജന്‍ സുലൈമാന്‍, അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ആര്‍ രാജീവ്,റേഷനിംഗ് ഇന്‍സ്പെക്ടര്‍ ശ്രീജ കെ സുകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
അപേക്ഷ ക്ഷണിച്ചു
പുളിക്കീഴ് ഐസിഡിഎസ് പ്രൊജക്ടിലെ തിരുവല്ല മുനിസിപ്പാലിറ്റിയിലെ അങ്കണവാടി കേന്ദ്രങ്ങളില്‍ നിലവിലുള്ളതും ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഒഴിവുകളിലേക്ക് സ്ഥിരനിയമനത്തിനു വേണ്ടി സെലക്ഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ 01/01/2023 തീയതിയില്‍ 18 നും 46 നും ഇടയില്‍ പ്രായമുള്ളവരും, സേവനതല്‍പരതയും, മറ്റു മതിയായ ശാരീരിക ശേഷിയുള്ളവരുമായ വനിതകളായിരിക്കണം. അങ്കണവാടി വര്‍ക്കര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എസ്എസ്എല്‍സി പാസായിരിക്കണം. അങ്കണവാടി ഹെല്‍പ്പെര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എഴുതുവാനും,വായിക്കുവാനും അറിഞ്ഞിരിക്കുകയും എന്നാല്‍ എസ്എസ്എല്‍സി പാസാകാത്തവരും ആയിരിക്കണം.
അപേക്ഷകരെ ഇന്റര്‍വ്യൂ നടത്തിയാണ് സെലക്ഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.
പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായ പരിധിയിലും, യോഗ്യതയിലും നിയമാനുസൃതമായ ഇളവ് ലഭിക്കും. തിരുവല്ല മുനിസിപ്പാലിറ്റി പരിധിയില്‍ സ്ഥിര താമസമാക്കിയിട്ടുള്ളവരില്‍ നിന്നാണ് അപേക്ഷ സ്വീകരിക്കുന്നത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 20 ന് വൈകുന്നേരം അഞ്ച് വരെ. അപേക്ഷ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും പുളിക്കീഴ് ഐസിഡിഎസ് ഓഫീസ്, തിരുവല്ല മുനിസിപ്പാലിറ്റി ഓഫീസ് എന്നിവയുമായി ബന്ധപ്പെടണം.
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി കോളജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് (ഡിഎഎം) പ്രോഗ്രാമിലേക്ക് പ്ലസ് ടു അഥവാ തത്തുല്യയോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമും പ്രോസ്പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിന് സമീപം പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 26. ഫോണ്‍: 0471 2570471, 9846033009. വെബ്‌സൈറ്റ് : www.srccc.in.
ഓണത്തോടനുബന്ധിച്ച് ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി 40 വ്യപാരികളില്‍ നിന്ന് 104000 രൂപ പിഴ ഈടാക്കി . യഥാസമയം മുദ്ര പതിക്കാത്ത അളവു തൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ചതിന് 23 വ്യാപാരികളില്‍ നിന്ന് 47000 രൂപയും പായ്ക്കറ്റില്‍ രേഖപ്പെടുത്തിയ വില തിരുത്തിയ 4 വ്യാപാരികളില്‍ നിന്ന് 20000 രൂപയും ആവശ്യമായ പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്താത്ത പായ്ക്കറ്റുകള്‍ വില്പനയ്ക്ക് പ്രദര്‍ശിപ്പിച്ച 7 വ്യാപാരികളില്‍ നിന്ന് 35000 രൂപയും ഈടാക്കി. മുല്ലപ്പൂ മാല മുഴം അളവില്‍ വിറ്റതിന് പത്തനംതിട്ടയിലെ വ്യാപാരിക്കെതിരെ കേസെടുത്ത് 2000രൂപ പിഴ ഈടാക്കി. സ്‌ക്വാഡ് പരിശോധന ഓണം വരെ തുടരും . അസിസ്റ്റന്റ് കണ്‍ട്രോളര്‍ കെ ജി സുജിത്, ഇന്‍സ്‌പെക്ടര്‍മാരായ കെ ദീപു, എ ഷഫീര്‍, കെ ബി ബുഹാരി, സ്മിത രാമകൃഷ്ണന്‍, കെ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ആറന്മുള വളളസദ്യ വഴിപാടുകള്‍, ഉതൃട്ടാതി ജലോത്സവം, അഷ്ടമി രോഹിണി
വളളസദ്യ എന്നിവയുടെ സുഗമമായ നടത്തിപ്പിലേക്ക് ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യുന്നതിന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ആഗസ്റ്റ് 26 ന് ഉച്ചയ്ക്ക് രണ്ടിന് നടക്കേണ്ട യോഗം അന്നേദിവസം വൈകുന്നേരം നാലിന് ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ നടക്കും.
കോന്നി താലൂക്ക് വികസന സമിതി യോഗം സെപ്റ്റംബര്‍ നാലിന്
കോന്നി താലൂക്ക് വികസന സമിതി യോഗം സെപ്റ്റംബര്‍ നാലിന് രാവിലെ 11 ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരുമെന്ന് കോന്നി തഹസില്‍ദാര്‍ അറിയിച്ചു.
റാങ്ക് പട്ടിക നിലവില്‍ വന്നു
പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ (എന്‍സിസി, ടൂറിസം, എക്സൈസ്, പോലീസ്,എസ് ഡബ്ല്യൂ ഡി, ട്രാന്‍സ്പോര്‍ട്ട് ഒഴികെ) ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (എച്ച്ഡിവി)(സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് എസ്സി /എസ്ടി യില്‍ നിന്ന് മാത്രം)(കാറ്റഗറി നം. 482/2021) തസ്തികയുടെ റാങ്ക് പട്ടിക നിലവില്‍ വന്നതായി പത്തനംതിട്ട ജില്ലാ പിഎസ് സി ഓഫീസര്‍ അറിയിച്ചു.
കോഴഞ്ചേരി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ നാല്, അഞ്ച്, ഏഴ് തീയതികളില്‍ പത്തനംതിട്ട മുനിസിപ്പാലിറ്റി, ചെന്നീര്‍ക്കര, കോന്നി പഞ്ചായത്തുകളില്‍ യഥാക്രമം മൊബൈല്‍ വാന്‍ അദാലത്ത് നടത്തുന്നു. ഈ പഞ്ചായത്തുകളില്‍ നിലവില്‍ തീര്‍പ്പാക്കാതെ കെട്ടികിടക്കുന്ന പരാതികള്‍ പരിഗണിക്കും.
ഇലന്തൂര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് 2023-24 സാമ്പത്തിക വര്‍ഷം സാനിറ്ററി നാപ്കിന്‍ വെന്‍ഡിംഗ് മെഷീന്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുളള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ നാലിന് രാവിലെ 11 ന് മുമ്പായി ക്വട്ടേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം.