ഇന്ന് വൈകീട്ട് 6.04 നാണ് ചന്ദ്രയാന്‍-3 ന്റെ സോഫ്റ്റ് ലാന്‍ഡിംഗ് നിശ്ചയിച്ചിരിക്കുന്നത്. റഷ്യയുടെ ലൂണ-25 തകര്‍ന്ന് വീണ സാഹചര്യത്തില്‍ ഇന്ത്യയുടെ ചന്ദ്രയാന്‍-3 ലാണ് ലോകത്തിന്റെ പ്രതീക്ഷ മുഴുവന്‍. സാഹചര്യങ്ങളെല്ലാം അനുകൂലമായി വന്നാല്‍ സോഫ്റ്റ് ലാന്‍ഡിംഗ് പ്രതീക്ഷിക്കാം.ഏതെങ്കിലും പ്രതികൂല സാഹചര്യം നേരിടുകയാണെങ്കില്‍ ആഗസ്റ്റ് 27 നായിരിക്കും സോഫ്റ്റ് ലാന്‍ഡിംഗ് എന്നും ഐഎസ്ആര്‍ഒ അറിയിച്ചിട്ടുണ്ട്.2023 ജൂലൈ 14 ന് ഉച്ചക്ക് 2:35 നാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചത്.
ഇന്ത്യയുടെ മൂന്നാം ദൗത്യം വൻ വിജയമാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ഇസ്രോ മുൻ മേധാവി കെ. ശിവൻ. നിർണായകമായ നിമിഷത്തിനാണ് ഓഗസ്റ്റ് 23-ന് സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും പൂർണ വിജയത്തിലെത്താൻ ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ചന്ദ്രയാന്‍-3 ചെന്നിറങ്ങുന്ന ചരിത്ര നിമിഷത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ബുധനാഴ്ച വൈകിട്ട് 6.4ന് വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിലിറങ്ങും.