Trending Now

കോന്നി ഗ്രാമ പഞ്ചായത്ത്: തൊഴിലുറപ്പു പദ്ധതി പരിശീലനം നടത്തി

 

konnivartha.com/കോന്നി : കോന്നി ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ നേതൃത്വത്തിൽ ജന പ്രതിനിധികള്‍ക്കും  മേറ്റുമാർക്കും പരിശീലന പരിപാടി സംഘടിപ്പിച്ചു.

കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് പരിശീലന പരുപാടി ഉദ്ഘാടനം ചെയ്തു.വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലതിക കുമാരി അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

പൊതു സമൂഹത്തിൽ പദ്ധതിയുടെ ആവശ്യകതയെ സംബന്ധിച്ചും, നിർവഹണത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികളെ തരണം ചെയ്യത് മുന്നൊട്ടു പോകണം എന്നും പറയുകയുണ്ടായി. ടി സാമ്പത്തിക വർഷത്തിൽ ടാർജെറ്റ് നൽകിയിരുന്ന തൊഴിൽദിനങ്ങൾ വർഷത്തിന്റെ പകുതിയിൽ തന്നെ പൂർത്തീകരിച്ചതിനും, അംഗവൈകല്യം ഉള്ള ആളുകൾക്ക് നൂറ് ശതമാനം തൊഴിൽ നൽകിയതിനും, തൊഴിൽ ആവശ്യപ്പെട്ട കുടുംബങ്ങൾക്ക് വർഷത്തിന്റെ പകുതിയിൽ തന്നെ നാല്പതു ദിനം ശരാശരി തൊഴിൽ നൽകി മികച്ച പ്രകടനം നടത്തുന്ന കോന്നി ഗ്രാമപഞ്ചായത്തിനെ ജോയിന്റ് ബിഡിഒ പ്രത്യേകം പ്രശംസിക്കുകയും ചെയ്തു.

ഗ്രാമ പഞ്ചായത്ത് അംഗംതുളസി മോഹൻ,ശ്രീമതി.ജോയ്‌സ് എബ്രഹാം, എഞ്ചിനീയർ രല്ലു പി രാജു, ഓവർസീർമാരായ സവിത കെ വി,അജിത ജി നായർ, അക്കൗണ്ടന്റ് കം ഐറ്റി അസിസ്റ്റന്റ്മാരായ സുഭാഷ് ചന്ദ്രൻ, ശ്രീജ എസ്, സ്മിത പി എന്നിവർ പ്രസംഗിച്ചു