
കൃത്യമായി വാര്‍ത്ത കൊടുക്കുന്ന പത്തനംതിട്ട ജില്ലയിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പരസ്യം നല്‍കിയില്ല
konnivartha.com : സംസ്ഥാന സഹകരണ കണ്‍സ്യൂമര്‍ഫെഡിന്റെയും സഹകരണ സംഘങ്ങളുടെയും ചുമതലയില്‍ ജില്ലയില്‍ 92 വില്‍പ്പന ക്രേന്ദങ്ങള്‍ ആരംഭിച്ചു. കവിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഓണം വിപണി ജില്ലാതല ഉദ്ഘാടനം അഡ്വ. മാത്യു.ടി തോമസ് എംഎല്‍എ നിര്‍വഹിച്ചു.
കണ്‍സ്യൂമര്‍ഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജി. അജയകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കവിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ് കുമാര്‍ ആദ്യ വില്‍പ്പന നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ. ജി. രജിത്ത് കുമാര്‍, കണ്‍സ്യൂമര്‍ഫെഡ് റീജിയണല്‍ മാനേജര്‍ ടി.ഡി ജയശ്രീ, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ മെമ്പര്‍ പി.എസ്. റജി തുടങ്ങിയവര്‍ പങ്കെടുത്തു.
കണ്‍സ്യൂമര്‍ഫെഡിന്റെ ജില്ലയിലെ 12 ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴിയും സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന 80 വില്‍പ്പന കേന്ദ്രങ്ങള്‍ വഴിയും 13 ഇനം സബ്സിഡി സാധനങ്ങളും, ഓപ്പണ്‍ മാര്‍ക്കറ്റിനേക്കാള്‍ വിലക്കുറവില്‍ മറ്റ് നിത്യോപയോഗ സാധനങ്ങളുമാണ് വില്‍പ്പന നടത്തുന്നത് . എന്നാല്‍ പത്തനംതിട്ട ജില്ലയില്‍ കൃത്യമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പരസ്യം നല്‍കാതെ പ്രിന്‍റ് മീഡിയാകള്‍ക്ക് പരസ്യം നല്‍കിയ ഈ വകുപ്പ് ജനക്ഷേമം അല്ല . ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നിങ്ങളുടെ വകുപ്പില്‍ ഉള്ള അഴിമതി വിളിച്ചു പറയും . അത് എന്നും ഉണ്ടാകും . പ്രിന്‍റ് മീഡിയ മാധ്യമ പ്രവര്‍ത്തകര്‍ അല്ല ഞങ്ങള്‍ ഓണ്‍ലൈന്‍ മീഡിയ ആണ് . അത് പി ആര്‍ ഡിയും വകുപ്പുകളും മനസ്സിലാക്കുക