Trending Now

എംഡിഎംഎയുമായി യുവാവിനെ പിടികൂടി

Spread the love

 

konnivartha.com/പത്തനംതിട്ട : എംഡിഎംഎയുമായി യുവാവിനെ പോലീസ്  പിടികൂടി. അടൂർ പെരിങ്ങനാട് പുത്തൻചന്ത അയനിവിളവടക്കേവീട്ടിൽ റിജോ രാജ(24)നെയാണ് പോലീസ് സ്പെഷ്യൽ സ്‌ക്വാഡും അടൂർ പോലീസും ചേർന്ന് ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നും പിടികൂടിയത്.

ചെറിയ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന 0.480 മില്ലീ ഗ്രാം എംഡിഎംഎയാണ് ഇയാളിൽ
നിന്നും കണ്ടെത്തിയത്. രഹസ്യവിവരത്തെതുടർന്ന് ഇയാളെ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു.

സ്വന്തം ആവശ്യത്തിന് വാങ്ങിയതാണെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഉറവിടം തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ട്. ഓണക്കാലത്തോടനുബന്ധിച്ച് ലഹരിവസ്തുക്കളുടെ കടത്തും വില്പനയും തടയുന്നതിന് ഊർജ്ജിതമായ നടപടികൾ പോലീസ് ജില്ലയിൽ സ്വീകരിച്ചുവരികയാണ്. അടൂർ പോലീസ്
ഇൻസ്‌പെക്ടർ ശ്രീകുമാർ, എസ്.ഐ.മനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

error: Content is protected !!