konnivartha.com: ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തുന്ന ഉത്തരാസ്വയംവരം കഥകളിയിൽ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്സ് അയ്യർ കുമ്മി അവതരിപ്പിക്കും.
ജില്ലാ കഥകളി ക്ലബ്ബ് ജില്ലയിലെ തിരഞ്ഞെടുത്ത സ്ക്കൂളുകളില്‍ സ്റ്റുഡൻസ് കഥകളി ക്ലബ്ബുകൾ തുടങ്ങുന്നു.ആദ്യ ഘട്ടത്തിൽ ജില്ലയിലെ പത്ത് പ്രമുഖ സ്ക്കൂളുകളാണ് തിരഞ്ഞെടുത്തിരുക്കുന്നത്.
കഥകളി ക്ലബ്ബുകളുടെ രൂപീകരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം ആഗസ്റ്റ് 12 ശനി രാവിലെ 10 ന് പത്തനംതിട്ട മർത്തോമാ ഹയർ സെക്കൻഡറി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.ഓമല്ലൂർ ശങ്കരൻ നിർവ്വഹിക്കും.കലാമണ്ഡലം മുൻ വൈസ് ചാൻസിലർ പി.എൻ.സുരേഷ് മുഖ്യാതിഥിയാകും.തുടർന്ന് നടക്കുന്ന ഉത്തരാസ്വയംവരം കഥകളിയിലെ ‘ വീര! വിരാടാ!എന്ന കുമ്മിരംഗത്ത് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്സ് അയ്യർ ഉത്തര പത്നിയായി രംഗത്തു വരും.
കലാമണ്ഡലം വിശാഖ് ( ഉത്തരൻ), കലാമണ്ഡലം വിഷ്ണുമോൻ,( ഉത്തരപത്നി),കലാമണ്ഡലം കൃഷ്ണകുമാർ ,മംഗലം നാരായണൻ നമ്പൂതിരി,( സംഗീതം) ആർ.എൽ.വി.മഹാദേവൻ ( ചെണ്ട),ആർ.എൽ.വി.ഗൌതം ( മദ്ദളം),കലാമണ്ഡലം അമൽ (ചുട്ടി), അയിരൂർ പ്രദീപ് ( അണിയറ) എന്നീ കലാകാരന്മാരും പങ്കെടുക്കും.
കഥകളി സാഹിത്യ പരിചയം,മുദ്രാപരിശീലനം,താളപരിചയം,മുഖത്തെഴുത്ത് പരിശീലനം,കണ്ണു ചുവപ്പിക്കുന്ന രീതി എന്നീ വിഷയങ്ങളെക്കുറിച്ചുള്ള ക്ലാസ്സുകൾ സ്റ്റുഡൻസ് കഥകളി ക്ലബ്ബ് വഴി നൽകുമെന്ന് ജില്ലാ കഥകളി ക്ലബ്ബ് സെക്രട്ടറി വി.ആർ.വിമൽ രാജ് അറിയിച്ചു