Trending Now

രോഗങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ഓരോരുത്തരും എടുക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

 

ആരോഗ്യ സംരക്ഷണത്തിനും രോഗങ്ങള്‍ വരാതിരിക്കാനുമായുള്ള മുന്‍കരുതലുകള്‍ ഓരോരുത്തരും എടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.സമ്പൂര്‍ണ വാക്‌സിനേഷന് പരിപാടി മിഷന്‍ ഇന്ദ്രധനുഷ് 5.0 ജില്ലാതല ഉദ്ഘാടനം ഇലന്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവരെ കൃത്യമായി കണ്ടുപിടിച്ച് ആരോഗ്യത്തെ സംരക്ഷിക്കാനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നതാണ് മിഷന്‍ ഇന്ദ്രധനുഷിന്റെ ലക്ഷ്യം.രോഗപ്രതിരോധ ശേഷിയെ മറികടന്ന് പുതിയരോഗങ്ങളും വൈറസും പ്രകൃതിയില്‍ രൂപപെടുന്നുണ്ട്. ഇതിനെ അതിജീവിക്കാന്‍ ആരോഗ്യ ശാസ്ത്രവും വളര്‍ന്നിട്ടുണ്ട്. രോഗങ്ങള്‍ തുടര്‍പ്രക്രിയയാതിനാല്‍ മുന്‍കരുതലായി വാക്‌സിനേഷന്‍ എടുക്കണം. രോഗം വരാതിരിക്കാനുള്ള വലിയ പ്രതിരോധ പ്രവര്‍ത്തനമാണ് വാക്‌സിനേഷന്‍.
മികച്ച പ്രാഥാമിക, കുടുംബ ആരോഗ്യ കേന്ദ്രങ്ങളും ജില്ലാ ആശുപത്രികളും സൗജന്യ ചികിത്സയും നല്‍കി ആരോഗ്യ പ്രവര്‍ത്തനത്തില്‍ സംസ്ഥാനം വളരെ മുന്നോട്ട് പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ എല്‍. അനിതകുമാരി മുഖ്യപ്രഭാഷണം നടത്തി.അഞ്ച് വയസുവരെ പ്രായമുളള കുഞ്ഞുങ്ങള്‍ക്ക് ഏതെങ്കിലും പ്രതിരോധ കുത്തിവെയ്പ് യഥാസമയം ലഭിച്ചിട്ടില്ലങ്കില്‍ അത് ലഭ്യമാക്കുന്ന പ്രത്യേക വാക്‌സിനേഷന്‍ പരിപാടിയാണ് മിഷന്‍ ഇന്ദ്രധനുഷ്. മൂന്ന് ഘട്ടങ്ങളായി നടത്തുന്ന വാക്‌സിനേഷന്‍ മിഷനില്‍ ഈ ദിവസങ്ങളില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിച്ച് വാക്‌സിനേഷന്‍ നടത്തും.ആഗസ്റ്റ് 7 മുതല്‍ 12 വരെയാണ് ആദ്യഘട്ടവും രണ്ടാംഘട്ടം സെപ്തംബര്‍ 11 മുതല്‍ 16 വരേയും, മൂന്നാംഘട്ടം ഒക്ടോബര്‍ 9 മുതല്‍ 14 വരെയും ആണ് ഉണ്ടാകുക. ഇലന്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി മാത്യു, ആര്‍സി എച്ച് ഓഫീസര്‍ ഡോ.കെ.കെ ശ്യാംകുമാര്‍ , മാസ് മീഡിയ ഓഫീസര്‍ അശോക് കുമാര്‍, എംസിഎച്ച് പി.എസ്.അനിതകുമാരി, ഇലന്തൂര്‍ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.ആര്‍ സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.