Trending Now

പുനലൂർ താലൂക്ക് ആശുപത്രി: രണ്ട് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു

 

പുനലൂർ താലൂക്ക് ആശുപത്രിയിൽ ഇൻജക്ഷൻ നൽകിയതിനെ തുടർന്ന് 11 രോഗികൾക്ക് പാർശ്വഫലം ഉണ്ടായ സംഭവത്തിൽ രണ്ട് ആശുപത്രി ജീവനക്കാർക്കെതിരെ നടപടി. നഴ്‌സിംഗ് ഓഫീസറേയും ഗ്രേഡ്-2 അറ്റൻഡറെയും സസ്‌പെൻഡ് ചെയ്തു. കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസറുടെ അന്വേഷണത്തെത്തുടർന്നാണ് നടപടി. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു.