konnivartha.com: സ്റ്റുഡന്റസ് പോലീസ് കേഡറ്റ്സ് (എസ് പി സി)പതിനാലാം പിറവി ദിനത്തിൽ ജില്ലാ പോലീസ് ആസ്ഥാനത്ത്ദിനാചരണം നടത്തി. ജില്ലാ പോലീസ് മേധാവി സ്വപ്നിൽമധുകർ മഹാജൻ ഐ പി എസ് , എസ് പി സി പതാകഉയർത്തുകയും, കേഡറ്റുകൾക്ക് സന്ദേശം നൽകുകയും ചെയ്തു.
കേഡറ്റുകൾ അദ്ദേഹത്തിന് ഗാർഡ് ഓഫ് ഓണർ നൽകി. ചടങ്ങിൽ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ഡോ ആർ ജോസ് , എസ് പി സി അസിസ്റ്റന്റ് നോഡൽ ഓഫീസർ എസ് ഐ സുരേഷ് കുമാർ, പത്തനംതിട്ട ജി എച്ച് എസ് എസ് എസ് അധ്യാപകനും എസ് പി സി സി പി ഒയുമായ തോമസ് ചാക്കോ , എ സി പി ഒ അനിലാ അന്നാ തോമസ്, പത്തനംതിട്ട എം റ്റി എച്ച് എസ് എസ് സി പി ഒ മിന്റോ, എ സി പി ഒ ജിഷ തോമസ്, വിവിധ സ്കൂളുകളിലെ കേഡറ്റുകൾ, മുൻ കേഡറ്റുകൾ എന്നിവർ പങ്കെടുത്തു.
കളക്ട്രേറ്റിലും ദിനാചരണം നടന്നു. ജില്ലാ കളക്ടർ ഡോ: ദിവ്യാ എസ് അയ്യർ ഐ എ എസ്സിന് എസ് പി സി കേഡറ്റുകൾ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. തുടർന്ന് കളക്ടർ , കേഡറ്റുകൾക്ക് എസ് പി സി ദിനാശംസകൾ നേർന്നു. ചടങ്ങിൽ മൈലപ്ര എസ് എച്ച് എച്ച് എസിലെ എസ് പി സി സി പി ഒ മാരായ മഞ്ജു വർഗ്ഗീസ്, ഷാനി തോമസ്, ഡി.ഐമാരായ എ എസ് ഐ സനൽ, പ്രിയേഷ്, എന്നിവരും മൈലപ്ര എസ്എച്ച് എച്ച് എസ്സിലെ കേഡറ്റുകളും പങ്കെടുത്തു.
ജില്ലയിലെ എല്ലാ സ്കൂളുകളിലും പതാക ഉയർത്തൽ, പ്രതിജ്ഞ, ലഹരിക്കെതിരെയും കുട്ടികളിലെ മൊബൈൽ ഇന്റർനെറ്റ് ദുരുപയോഗം സംബന്ധിച്ചും ബോധവൽക്കരണ ക്ലാസുകൾ, തെരുവ് നാടകങ്ങൾ, ഫ്ലാഷ് മോബ് എന്നിവയുൾപ്പെടെ നിരവധി പരിപാടികൾ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു