നഴ്സിംഗ് തട്ടിപ്പിനിരയായ വിദ്യാർത്ഥിനി കോന്നിയില്‍ ആത്മഹത്യ ചെയ്തു:കുടുംബം നാളെ പോലീസില്‍ പരാതി നല്‍കും

 

konnivartha.com; നഴ്സിംഗ് തട്ടിപ്പിനിരയായ വിദ്യാർത്ഥിനി കോന്നിയില്‍ ആത്മഹത്യ ചെയ്തു. കോന്നി എലിയറയ്ക്കൽ കാളന്‍ ചിറ അനന്തു ഭവനില്‍ ഹരിയുടേയും രാജലക്ഷ്മിയുടെയും മകള്‍ അതുല്യ (20) ആണ് ആത്മഹത്യ ചെയ്തത്.

ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ബംഗളൂരു കേന്ദ്രീകരിച്ചുള്ള ദേവാമൃത ട്രസ്റ്റ്‌ വഴിയാണ് അതുല്യ നഴ്സിംഗ് പ്രവേശനം നേടിയത്. തട്ടിപ്പിനിരയായി പഠനം മുടങ്ങുമെന്ന് മനോവിഷമത്തിലാണ് ആത്മഹത്യ എന്ന് ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കി . ബന്ധുക്കള്‍ നാളെ രേഖാ മൂലം പോലീസില്‍ പരാതി നല്‍കും .

പലിശരഹിത ലോൺ നൽകാമെന്ന വാഗ്ധാനത്തിന്മേലാണ് ദേവാമൃത ട്രസ്റ്റ്‌ വഴി അമൃത നഴ്സിംഗ് പ്രവേശനം നേടിയത്. ഇതിനായി വീട്ടുകാർ ഉൾപ്പെടെയുള്ളവരുടെ ഡോക്യുമെൻറ്സ് ഇവർ വാങ്ങിയെടുത്തു. എന്നാൽ, ഇത് തട്ടിപ്പാണെന്ന് പിന്നീട് മനസിലാവുന്നു. ദേവാമൃതം ട്രസ്റ്റിന്‍റെ ഭാരവാഹികൾ ഇപ്പോൾ ജയിലിലാണ്.ആത്‌മഹത്യ നടക്കുന്ന സമയത്ത് അതുല്യ വീട്ടിൽ ഒറ്റക്കായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

അതുല്യ ഉൾപ്പടെ നിരവധി കുട്ടികൾ ദേവാമൃത ട്രസ്റ്റിന്റെ തട്ടിപ്പിനിരയായിട്ടുണ്ട്. കുട്ടികളുടെ പേരിൽ വായ്പ എടുത്തിരുന്നെങ്കിലും ഇതൊന്നും ഇവരുടെ പഠനത്തിനായി ഉപയോഗിച്ചിരുന്നില്ല. ഫീസ് അടയ്ക്കാത്തതിന് ക്ലാസ്സിൽ നിന്ന് കുട്ടികളെ പുറത്താക്കുമ്പോഴാണ് കള്ളി വെളിച്ചത്താകുന്നത്.

തട്ടിപ്പ് പുറത്തായതിനെ തുടർന്ന് പഠനം തുടരാനായി അതുല്യ വീട്ടുകാരുടെ സഹായത്താൽ പുന:പ്രവേശനം നേടി. എന്നാൽ തുടർ പഠനത്തിനയുള്ള ചെലവിന് വായ്പയ്ക്കായി നിരവധി ബാങ്കുകളെ സമീപിച്ചെങ്കിലും സിബിൽ സ്കോർ കുറവായത് കൊണ്ട് വായ്പ ലഭിച്ചില്ല. ഇതു കൂടിയായപ്പോൾ അതുല്യയുടെ മനോവിഷമം ഇരട്ടിയായി. തുടർ പഠനം നടത്താൻ കഴിയില്ലെന്നുറപ്പായതോടെയാണ് അതുല്യ ആത്മഹത്യയിലേക്ക് തിരിഞ്ഞത്.വീട്ടുകാര്‍ നാളെ കോന്നി പോലീസില്‍ പരാതി നല്‍കും എന്ന് പറയുന്നു

അതുല്യ 2022ല്‍ ബംഗളുരു ദേവാമൃത ട്രസ്റ്റിന്റെ ഇടപാടില്‍ നഴ്‌സിങ്ങിന് കര്‍ണാടക കോളേജില്‍ പ്രവേശനം നേടിയിരുന്നു. ഇതിനിടെ ട്രസ്റ്റിന്റെ അധികാരികളെ വായ്പാ തട്ടിപ്പിന് കര്‍ണ്ണാടക പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. ഈ കാരണത്താല്‍ അതുല്യ ഉള്‍പ്പെടെ നിരവധി കുട്ടികള്‍ക്ക് ഫീസ് അടക്കാന്‍ പറ്റാതെ പഠനം മുടങ്ങുകയും അതുല്യ പിന്നീട് നേരിട്ട് കോളേജില്‍ പതിനായിരം രൂപ അടച്ച് അഡ്മിഷന്‍ നേടുകയും ചെയ്തു. തിരികെ എത്തി വിദ്യാഭ്യാസ വായ്പകള്‍ക്കായി കോന്നിയിലെ നിരവധി ബാങ്കുകളെ സമീപിച്ചെങ്കിലും ബാങ്ക് അധികാരികള്‍ വായ്പ നല്‍കാന്‍ തയ്യാറായില്ല എന്നും ആരോപണം ഉയര്‍ന്നു .

സിബില്‍ സ്‌കോറിന്റെ പ്രശ്‌നം കൊണ്ടാണ് ലോണ്‍ ലഭിക്കാത്തതെന്ന് അച്ഛന്‍ ഹരി പറയുന്നു . ഈ മനോവിഷമത്തില്‍ ആണ് അതുല്യ ആത്മഹത്യ ചെയ്തത്. ശനി പകല്‍ രണ്ടോടെയാണ് കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്തുകയായിരുന്നു. തുടര്‍ന്ന് സഹോദരങ്ങള്‍ എത്തി ഷാള്‍ അറുത്തിട്ട് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി ഒന്‍പതരയോടെ മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു  . സഹോദരങ്ങള്‍ അനന്തു, ശ്രീലക്ഷ്മി

 

error: Content is protected !!