കോന്നിയിലെ ഹോട്ടൽ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി

 

 

Konnivartha. Com :കോന്നി മങ്ങാരം നിവാസിയും കോന്നിയിലെ ഹോട്ടൽ ഉടമയുമായ മങ്ങാരം മംഗലത്ത് വീട്ടില്‍ അഭിലാഷിനെ(43) ഹോട്ടലിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തി.

കോന്നി റിപ്പബ്ലിക്കൽ സ്കൂളിന് സമീപത്തെ കൃഷ്ണ ഹോട്ടൽ ഉടമയാണ് മരിച്ച അഭിലാഷ്. ബിജെപി പ്രാദേശിക നേതാവാണ്. വഴിയരികിൽ മരിച്ച നിലയിൽ അഭിലാഷിനെ കാണുകയായിരുന്നു.

അതേസമയം, സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. അസ്വാഭാവിക മരണത്തിന് കേസെടുത്താണ് അന്വേഷണം തുടങ്ങിയിട്ടുള്ളത്. നിലവിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചുവെന്ന നിഗമനത്തിലാണ് പൊലീസ്. കോന്നി ഡിവൈഎസ്പി രാജപ്പൻ റാവുത്തരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. നാട്ടുകാരിൽ നിന്ന് മൊഴിയെടുക്കുന്നുണ്ട്. ഇൻക്വസ്റ്റിനുശേഷം മൃതദേഹം പോസ്റ്റ്മോർ ട്ടത്തിന് കൊണ്ടുപോകും. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചു വരികയാണ്.

 

സംസ്ക്കാരം 01/08/2023 ചൊവ്വാഴ്ച 11 മണിക്ക് വീട്ടുവളപ്പിൽ

 

error: Content is protected !!