Trending Now

കോയമ്പത്തൂര്‍ ചിന്നവേടന്‍മ്പട്ടി കൗമാരമഠാലയത്തില്‍ പഞ്ചദിന ചണ്ഡികായാഗം(2023 സെപ്തംബര്‍ 27,28,29,30, ഒക്ടോബര്‍ 1)

 

 

 

konnivartha.com: ശ്രീ മൂകാംബിക മിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഇന്ത്യ തമിഴ്നാട് സ്റ്റേറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ലോകക്ഷേമത്തിനും , ഐശ്വര്യത്തിനും , രോഗശമനത്തിനും വേണ്ടി 2023 സെപ്തംബര്‍ 27,28,29,30, ഒക്ടോബര്‍ 1 തീയതികളില്‍ കോയമ്പത്തൂര്‍ ചിന്നവേടന്‍മ്പട്ടി കൗമാരമഠാലയത്തില്‍ പഞ്ചദിന ചണ്ഡികായാഗം നടത്തുന്നു .

യാഗ ആചാര്യന്‍ കൊല്ലൂര്‍ ശ്രീ മൂകാംബിക ദേവി ക്ഷേത്രം തന്ത്രി ഡോ : രാമചന്ദ്രഅഡിഗയാണ് ട്രസ്റ്റ് ആചാര്യന്‍ & ചെയര്‍മാന്‍ മൂകാംബിക സജിപോറ്റി രുദ്രമഠം യാഗ രക്ഷകനും 2022 ലെ താന്ത്രീക കുലശ്രേഷ്ഠ പുരസ്ക്കാര ജേതാവ് കുമാരി രുദ്രഗായത്രി രുദ്രമഠം യാഗത്തിന് ഭദ്രദീപം തെളിയിക്കും
1-ാം ദിവസം ലക്ഷ്മിയാഗം
2-ാം ദിവസം നവഗ്രഹയാഗം
3-ാം ദിവസം ധന്വന്തരിയാഗം
4-ാം ദിവസം മഹാരുദ്രയാഗം
5-ാം ദിവസം മഹാ ചണ്ഡികായാഗം
എല്ലാ ദിവസവും അന്നദാനം , ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ , മെഡിക്കല്‍ ക്യാമ്പുകള്‍ , കലാപരിപാടികള്‍ എന്നിവയുണ്ടാകും എന്ന് ഭാരവാഹികള്‍ അറിയിച്ചു