പോലീസിനെതിരേ നൗഷാദിന്റെ ഭാര്യ അഫ്‌സാന: മര്‍ദിച്ചു

 

konnivartha.com: കൂടല്‍ പോലീസിനെതിരേ ഗുരുതര ആരോപണവുമായി ഒന്നര വര്‍ഷത്തിനുശേഷം കണ്ടെത്തിയ നൗഷാദിന്റെ ഭാര്യ അഫ്‌സാന. നൗഷാദിനെ കൊന്നെന്ന് പോലീസ് മര്‍ദിച്ച് പറയിപ്പിച്ചതാണെന്ന് അഫ്‌സാനയുടെ ആരോപണം . ചോദ്യം ചെയ്യലിനിടെ കസ്റ്റഡിയില്‍വെച്ച് കുരുമുളക് സ്‌പ്രേയടക്കം പ്രയോഗിച്ച് മര്‍ദിച്ചെന്നും അഫ്‌സാനപറയുന്നു . രണ്ട് ദിവസം തുടർച്ചയായി തന്നെ പോലീസ് ക്രൂരമായി മർദിച്ചു എന്നും പിതാവിനെയടക്കം പ്രതി ചേർക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മാനസികമായും ശാരീരികമായും പീഡിപ്പിച്ചാണ് പോലീസ് തന്നെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചതെന്നും അഫ്സാന പറഞ്ഞു.

പോലീസ് തല്ലിയ പാടുകളും ഇവർ മാധ്യമങ്ങളെ കാണിച്ചു.താൻ നൗഷാദിനെ കൊന്നെന്ന് പറഞ്ഞിട്ടില്ല. ഡിവൈഎസ് പി കേട്ടാലറയ്ക്കുന്ന തെറി വിളിച്ചു. തനിക്കിനിയും ജീവിക്കണം. നൗഷാദിന്റെ കൂടെ പോകില്ല. സ്ത്രീധനം ചോദിച്ച് നൗഷാദ് മർദ്ദിക്കാറുണ്ടായിരുന്നു. കുഞ്ഞുങ്ങളെ സ്ഥിരമായി ഉപദ്രവിക്കാറുണ്ട്. വലിയ പീഡനനങ്ങൾ നേരിട്ടു. പൊലീസ് പീഡനത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതിനൽകും. സംഭവ ദിവസം രാവിലെ നൗഷാദ് പരുതിപ്പാറയിൽ നിന്ന് പോകുന്നത് കണ്ടവരുണ്ട്. ഇതും പോലീസിനോട് പറഞ്ഞു. എന്നിട്ടും പോലീസ് കൊലപാതകിയാക്കി. കുഞ്ഞുങ്ങളെ കാണണമെന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല. പിതാവിനെ കെട്ടി തൂക്കി മർദ്ദിക്കുമെന്ന് പറഞ്ഞു. ഭയം കൊണ്ടാണ് കുറ്റമേറ്റതെന്നും അഫ്സാന പ്രതികരിച്ചു.

കേസിൽ അഫ്‌സാന ജാമ്യത്തിൽ ഇറങ്ങിയത് ഇന്നാണ്. അട്ടകുളങ്ങര ജയിലിൽ നിന്നാണ് പുറത്തിറങ്ങിയത്. കലഞ്ഞൂര്‍ സ്വദേശി നൗഷാദിനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയെന്നായിരുന്നു അഫ്സാന നൽകിയ മൊഴി. എന്നാൽ നൗഷാദ് തിരിച്ചെത്തുകയായിരുന്നു. മൊഴി മാറ്റി കബളിപ്പിച്ചുവെന്ന കേസുമായി പോലീസ് മുന്നോട്ടു പോവുകയാണ്.

നൗഷാദിനെ കൊന്നെന്ന അഫ്സാനയുടെ മൊഴി കളവ് എന്ന് തെളിഞ്ഞതിന് പിന്നാലെ ഇന്നലെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഒന്നര വര്‍ഷം മുന്‍പ് കാണാതായ നൗഷാദിനെ കൊന്ന കുഴിച്ചുമൂടി എന്നായിരുന്നു അഫ്‌സാന പോലീസിന് നല്‍കിയ മൊഴി. മൃതദേഹത്തിനായി പലയിടത്തും പോപൊലീസ് കുഴിച്ചു പരിശോധിച്ചിരുന്നു. ഇതിനിടെ നൗഷാദിനെ ഇടുക്കി തൊമ്മന്‍കുത്തില്‍നിന്ന് കണ്ടെത്തുകയായിരുന്നു. അഫ്‌സാനയ്ക്ക് എതിരെ എടുത്ത കേസില്‍ പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.

2021 നവംബര്‍ അഞ്ചിനാണ് നൗഷാദിനെ കാണാതായത്. കാണാതായ ദിവസം അഫ്‌സാനയും സുഹൃത്തുക്കളും ചേര്‍ന്ന് നൗഷാദിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പൊലീസ് കണ്ടെത്തല്‍. അവശ നിലയിലായ നൗഷാദിനെ ഉപേക്ഷിച്ച് ഇവര്‍ പരുത്തിപ്പാറയിലെ വാടക വീട്ടില്‍ നിന്ന് പോവുകയായിരുന്നു. മര്‍ദ്ദനമേറ്റ് മരിച്ചെന്നു കരുതി ഉപേക്ഷിച്ചു പോയതാകാമെന്ന നിഗമനത്തിലാണ് പോലീസ്. ഇതിന്റെ അടിസ്ഥാനത്തിലാണ് താന്‍ നൗഷാദിനെ കൊലപ്പെടുത്തിയെന്ന് അഫ്‌സാന മൊഴി നല്‍കിയതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. എന്നാല്‍ അവശനിലയിലായ നൗഷാദ് പിറ്റേ ദിവസം രാവിലെ സ്ഥലം വിടുകയായിരുന്നു. ഭാര്യയുടെ ആള്‍ക്കാര്‍ സ്ഥിരമായി മര്‍ദിച്ചിരുന്നുവെന്നും അതിനാല്‍ നാടുവിട്ട് ആരുമറിയാതെ ജീവിക്കുകയായിരുന്നുവെന്നുമാണ് നൗഷാദ് നല്‍കിയ മൊഴി.

പോലീസിനെതിരേ നിയമനടപടി സ്വീകരിക്കും. വനിതാ പോലീസ് ഉദ്യോഗസ്ഥരടക്കം എല്ലാവരും ഉപദ്രവിച്ചിട്ടുണ്ട്. വായിലേക്ക് കുരുമുളക് സ്‌പ്രേയടക്കം അടിച്ച് മര്‍ദിച്ചു. പുറത്തും അകത്തും മര്‍ദനമേറ്റതിന്റെ പാടുകളുണ്ട്.കുഞ്ഞുങ്ങളെ ഇനി കാണിക്കില്ലെന്നും കുടുംബത്തെ പ്രതിചേര്‍ക്കുമെന്നും പറഞ്ഞപ്പോള്‍ നൗഷാദിനെ കൊന്നെന്ന് സമ്മതിക്കുകയായിരുന്നെന്ന് അഫ്‌സാന മാധ്യമങ്ങളോട് പറഞ്ഞു . നൗഷാദിനെ കുഴിച്ചിട്ടതെന്ന തരത്തില്‍ ശ്മശാനത്തിനടുത്ത് പോയതും വാടക വീട്ടില്‍ പോയതുമെല്ലാം പോലീസ് പറഞ്ഞതു പ്രകാരമായിരുന്നു. അവിടങ്ങളില്‍ കൊന്ന് കുഴിച്ചിട്ടതായിട്ടൊന്നും മൊഴി നല്‍കിയിരുന്നില്ല. പോലീസ് പറയുന്നിടത്തേക്കു പോവുക മാത്രമാണ് ചെയ്തത്. കൊലക്കുറ്റം തന്റെ മേല്‍ ചാര്‍ത്താന്‍ വേണ്ടിയായിരുന്നു ഈ നാടകങ്ങളൊക്കെയെന്ന് വാര്‍ത്തകള്‍ കേട്ടപ്പോഴാണ് മനസ്സിലായതെന്നും അഫ്‌സാന പറയുന്നു . നൗഷാദിനെ എവിടെക്കണ്ടാലും അറിയിക്കണമെന്ന് സ്റ്റേഷനില്‍ പുതിയതായി വന്ന മാഡം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറിയിച്ചതെന്നും അഫ്‌സാന പറഞ്ഞു.

 

പെപ്പർ സ്‌പ്രേ , ഒലിയോറെസിൻ കാപ്‌സിക്കം സ്‌പ്രേ , ഒസി സ്‌പ്രേ , ക്യാപ്‌സൈസിൻ സ്‌പ്രേ , അല്ലെങ്കിൽ കാപ്‌സിക്കം സ്‌പ്രേ

പെപ്പർ സ്‌പ്രേ , ഒലിയോറെസിൻ കാപ്‌സിക്കം സ്‌പ്രേ , ഒസി സ്‌പ്രേ , ക്യാപ്‌സൈസിൻ സ്‌പ്രേ , അല്ലെങ്കിൽ കാപ്‌സിക്കം സ്‌പ്രേ എന്നിവ ഒരു ലാക്രിമേറ്റർ (കണ്ണീർ വാതകം) ഉൽപ്പന്നമാണ്, ഇത് കാപ്‌സൈസിൻ സംയുക്തം അടങ്ങിയ സജീവ ഘടകമാണ്. പോലീസ് , കലാപം നിയന്ത്രിക്കൽ , ജനക്കൂട്ടത്തെ നിയന്ത്രിക്കൽ , നായ്ക്കൾ, കരടികൾ എന്നിവയ്ക്കെതിരായ പ്രതിരോധം ഉൾപ്പെടെയുള്ള സ്വയം പ്രതിരോധം എന്നിവയിൽ പെപ്പർ സ്പ്രേ മാരകമല്ലാത്ത ആയുധമായി ഉപയോഗിക്കുന്നു

അതിന്റെ കോശജ്വലന ഫലങ്ങൾ കണ്ണുകൾ അടയ്ക്കുകയും താൽക്കാലികമായി കാഴ്ച നഷ്ടപ്പെടുകയും ചെയ്യുന്നു. ഈ താൽകാലിക അന്ധത ഉദ്യോഗസ്ഥർക്ക് വിഷയങ്ങളെ കൂടുതൽ എളുപ്പത്തിൽ നിയന്ത്രിക്കാനും അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടാനുള്ള അവസരത്തിനായി സ്വയം പ്രതിരോധത്തിനായി കുരുമുളക് സ്പ്രേ ഉപയോഗിക്കാനും അനുവദിക്കുന്നു. ഇത് താൽക്കാലിക അസ്വാസ്ഥ്യവും ശ്വാസകോശം കത്തുന്നതും ശ്വാസതടസ്സം ഉണ്ടാക്കുന്നു.

കരടികൾ, പർവത സിംഹങ്ങൾ , ചെന്നായ്ക്കൾ , മറ്റ് അപകടകരമായ വേട്ടക്കാർ എന്നിവയ്‌ക്കെതിരായ പ്രതിരോധത്തിനായി യഥാർത്ഥത്തിൽ പെപ്പർ സ്‌പ്രേ രൂപകൽപ്പന ചെയ്‌തതാണ് , ഇതിനെ പലപ്പോഴും കരടി സ്പ്രേ എന്ന് വിളിക്കുന്നു .

കലാപ നിയന്ത്രണത്തിൽ ഉപയോഗിക്കുന്നതിനായി ഇത് വികസിപ്പിച്ച വ്യക്തിയായ കമ്രാൻ ലോഗ്മാൻ , ഇത് എങ്ങനെ ഉപയോഗിക്കണമെന്ന് പോലീസ് വകുപ്പുകൾക്ക് ഗൈഡ് എഴുതി. 2011-ൽ ഡേവിസിലെ കാലിഫോർണിയ സർവകലാശാലയിൽ സമാധാനപരമായി പ്രതിഷേധിക്കുന്നവരെ പോലീസ് സ്‌പ്രേ ചെയ്തത് പോലുള്ള അനുചിതമായ ഉപയോഗങ്ങൾ ഒഴികെ ഇത് വിജയകരമായി പൊരുത്തപ്പെടുത്തി . ലോഗ്മാൻ അഭിപ്രായപ്പെട്ടു, “കെമിക്കൽ ഏജന്റുമാരുടെ അനുചിതവും അനുചിതവുമായ ഉപയോഗം ഞാൻ ഒരിക്കലും കണ്ടിട്ടില്ല”, കോടതി വിധികൾ അനുസരണയുള്ള വ്യക്തികളിൽ ഇത് ഉപയോഗിക്കുന്നത് പൂർണ്ണമായും തടഞ്ഞു.

ഒലിയോറെസിൻ കാപ്‌സിക്കം (OC) രൂപത്തിലുള്ള മുളക് ഉൾപ്പെടെയുള്ള കാപ്‌സിക്കം ജനുസ്സിലെ സസ്യങ്ങളുടെ ഫലങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് കുരുമുളക് സ്പ്രേയിലെ സജീവ ഘടകമായ ക്യാപ്‌സൈസിൻ . കുരുമുളകിൽ നിന്ന് OC വേർതിരിച്ചെടുക്കുന്നതിന് കാപ്‌സിക്കം നന്നായി പൊടിച്ചെടുക്കേണ്ടതുണ്ട്, അതിൽ നിന്ന് എഥനോൾ പോലുള്ള ജൈവ ലായകങ്ങൾ ഉപയോഗിച്ച് കാപ്‌സൈസിൻ വേർതിരിച്ചെടുക്കുന്നു . ലായകം പിന്നീട് ബാഷ്പീകരിക്കപ്പെടുന്നു, ശേഷിക്കുന്ന മെഴുക് പോലെയുള്ള റെസിൻ ഒലിയോറെസിൻ ക്യാപ്‌സൈസിൻ ആണ്

പ്രൊപിലീൻ ഗ്ലൈക്കോൾ പോലുള്ള ഒരു എമൽസിഫയർ വെള്ളത്തിൽ OC സസ്പെൻഡ് ചെയ്യാൻ ഉപയോഗിക്കുന്നു, തുടർന്ന് സസ്പെൻഷൻ സമ്മർദ്ദത്തിലാക്കി ഒരു എയറോസോൾ കുരുമുളക് സ്പ്രേ ഉണ്ടാക്കുന്നു. മറ്റ് സ്പ്രേകൾ കൂടുതൽ തുളച്ചുകയറുന്ന ഉൽപ്പന്നത്തിന് ആൽക്കഹോൾ ( ഐസോപ്രോപൈൽ ആൽക്കഹോൾ പോലുള്ളവ ) ബേസ് ഉപയോഗിച്ചേക്കാം, എന്നാൽ ഒരു ടേസറുമായി സംയോജിപ്പിച്ചാൽ തീപിടുത്തമുണ്ടാകാനുള്ള സാധ്യതയുണ്ട്.പെപ്പർ സ്പ്രേ ഒരു കോശജ്വലന ഏജന്റാണ്. ഇത് കണ്ണ്, മൂക്ക്, തൊണ്ട, ശ്വാസകോശം എന്നിവിടങ്ങളിലെ കഫം ചർമ്മത്തിന് വീക്കം ഉണ്ടാക്കുന്നു

സോര്‍സ് : (വിക്കിപീഡിയ )

error: Content is protected !!