ഏകദിന പരിശീലനം
കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് സംരംഭകന്‍/സംരംഭക ആവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മത്സ്യത്തിന്റെ സംരംഭകത്വ സാധ്യതകള്‍, മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ എന്നിവയെകുറിച്ച് ഏകദിന പരിശീലനം നടത്തുന്നു. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി, വില്ലിംഗ്ടണ്‍ ഐലന്‍ഡ്, കൊച്ചിയുടെ സാങ്കേതിക സഹായത്തോടെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയില്‍ ജൂലൈ 26 ന് രാവിലെ 9.30 മുതല്‍ 4.30 വരെ പരിശീലനം സംഘടിപ്പിക്കും. താത്പര്യമുളളവര്‍ കീഡിന്റെ വെബ് സൈറ്റായ ംംം.സശലറ.ശിളീ ല്‍ ഓണ്‍ലൈനായി ജൂലൈ 20 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. തിരഞ്ഞെടുത്ത 50 പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. ഫോണ്‍ : 0484 2532890,2550322.
ക്വട്ടേഷന്‍ ക്ഷണിച്ചു
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഉണ്ടായേക്കാവുന്ന ഭക്ഷണ മാലിന്യങ്ങള്‍, ആശുപത്രിയില്‍ നിന്നും നിര്‍മാര്‍ജനം ചെയ്യുന്നതിന് തല്‍പരരായ സ്ഥാപനങ്ങള്‍/വ്യക്തികള്‍, ഏജന്‍സികള്‍ എന്നിവരില്‍ നിന്നും നിരക്കുകള്‍ രേഖപ്പെടുത്തിയ ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 24 ന് രാവിലെ 11 വരെ.ഫോണ്‍ : 0468 2222364, 9497713258.
ടെന്‍ഡര്‍ ക്ഷണിച്ചു
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ആശുപത്രി വളപ്പില്‍ കോഫി വെന്റിംഗ് മെഷീന്‍ സ്ഥാപിക്കുന്നതിന് ഭിന്നശേഷി വിഭാഗത്തില്‍പെട്ട വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 27 ന് രാവിലെ 11 വരെ. ഫോണ്‍ : 0468 2222364, 9497713258.
ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രിക്ക് വീല്‍ചെയര്‍
2023-24 സാമ്പത്തിക വര്‍ഷം ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രിക്ക് വീല്‍ചെയര്‍ എന്ന പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം പട്ടികജാതി, ജനറല്‍ വിഭാഗത്തില്‍പെട്ട ഭിന്നശേഷിക്കാരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷി ഗ്രാമസഭ ലിസ്റ്റില്‍ ഉള്‍പ്പെട്ട അര്‍ഹരായ അപേക്ഷകര്‍, നിശ്ചിത മാതൃകയിലുള്ള അപേക്ഷ, അനുബന്ധ രേഖകള്‍ സഹിതം ജൂലൈ 31 ന് വൈകുന്നേരം അഞ്ചിന് മുമ്പായി പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോറത്തിനും വിശിദവിവരങ്ങള്‍ക്കും പത്തനംതിട്ട ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ ബന്ധപ്പെടുക. ഫോണ്‍ : 0468 2325168.
ഇക്കോ ആന്റ് ടിഎംടി ടെക്നീഷ്യന്‍ നിയമനം
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് ഇക്കോ ആന്റ് ടിഎംടി ടെക്നീഷ്യന്‍ നിയമനത്തിന് (താത്കാലികം)നിശ്ചിത യോഗ്യതയുളളവരില്‍ നിന്നും അഭിമുഖം നടത്തുന്നു. യോഗ്യത: ബാച്ചിലര്‍ ഓഫ് കാര്‍ഡിയോവാസ്‌കുലര്‍ ടെക്നോളജി (ബിസിവിടി),പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവ ഉണ്ടായിരിക്കണം.എക്കോ കാര്‍ഡിയോഗ്രാമിലും ടിഎംടിയിലും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തി പരിചയം. ഗവ.കോളജില്‍ പഠിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന. നിയമന രീതി : കെഎഎസ് പി മുഖേന ദിവസ വേതന അടിസ്ഥാനത്തില്‍. അഭിമുഖം : ജൂലൈ 24 ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ രാവിലെ 10.30 ന്. ഫോണ്‍ : 0468 2222364, 9497713258.ഫാര്‍മസിസ്റ്റ് നിയമനം
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് ഫാര്‍മസിസ്റ്റ് നിയമനത്തിന് (താത്കാലികം)നിശ്ചിത യോഗ്യതയുളളവരില്‍ നിന്നും അഭിമുഖം നടത്തുന്നു. യോഗ്യത: ഡിപ്ലോമ ഇന്‍ ഫാര്‍മസി അല്ലെങ്കില്‍ ഡിഫാം /ബിഫാം , കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവ ഉണ്ടായിരിക്കണം. നിയമന രീതി : കെഎഎസ്പി മുഖേന ദിവസ വേതന അടിസ്ഥാനത്തില്‍. പ്രായ പരിധി : 40 വയസ്. അഭിമുഖം : ജൂലൈ 22 ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ രാവിലെ 10.30 ന്. ഫോണ്‍ : 0468 2222364, 9497713258.
വെറ്ററിനറി സയന്‍സ് ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
2023-24 സാമ്പത്തിക വര്‍ഷത്തില്‍ പത്തനംതിട്ട ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗ ചികില്‍സാസേവനം നല്‍കുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായിട്ടുള്ള വെറ്ററിനറി സയന്‍സില്‍ ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും. പത്തനംതിട്ട ജില്ലാ വെറ്ററിനറി കോംപ്ലക്സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ജൂലൈ 19 ന് രാവിലെ 11 ന് നടത്തുന്ന ഇന്റര്‍വ്യൂവില്‍ ഹാജരാകുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നും തെരഞ്ഞെടുക്കുന്നവരെ 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായി നിയമിക്കും. വൈകുന്നേരം ആറുമുതല്‍ രാവിലെ ആറുവരെയാണ് മൃഗചികില്‍സാസേവനം നല്‍കേണ്ടത്. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യതാസര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ജൂലൈ 19 ന് രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍ – 0468 2322762.റീ-ടെന്‍ഡര്‍ ക്ഷണിച്ചു
പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് ടാക്സി പെര്‍മിറ്റുള്ള വാഹന ഉടമകള്‍ / സ്ഥാപനങ്ങളില്‍നിന്നും കരാര്‍ അടിസ്ഥാനത്തില്‍ ഒരു കാര്‍ ഡ്രൈവര്‍ സഹിതം വാഹനം വിട്ടു നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 22 ന് വൈകുന്നേരം മൂന്നുവരെ. ഫോണ്‍ : 0468 2325168 ,8281999004.
ക്വട്ടേഷന്‍
ഇലന്തൂര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് ലൈബ്രറിയിലേക്ക് കെഒഎച്ച്എ സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് താത്പര്യമുളള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 29 ന് രാവിലെ 11 വരെ. ഫോണ്‍ :
അവാര്‍ഡ് വിതരണം
പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി , കൈപ്പട്ടൂര്‍ സെന്റ് ജോര്‍ജ്‌സ് മൗണ്ട് ഹൈസ്‌ക്കൂള്‍ – വിദ്യാരംഗം, വായനക്കൂട്ടം എന്നിവയുടെ നേതൃത്വത്തില്‍ വായനാവാരാചരണത്തിന്റെ ഭാഗമായി നടന്ന പുസ്തക അസ്വാദനകുറിപ്പ് മല്‍സര വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണം ജൂലൈ 19 ന് രാവിലെ 10.30 ന് കൈപ്പട്ടൂര്‍ സെന്റ് ജോര്‍ജ്‌സ് ഹൈസ്‌ക്കൂളില്‍ നടക്കുമെന്ന് സെക്രട്ടറി ജി. പൊന്നമ്മ അറിയിച്ചു. ശിശുക്ഷേമ സമിതി ജില്ലാ പ്രസിഡന്റും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.ബയോമെട്രിക് മസ്റ്ററിംഗ്
കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ അനുവദിച്ച ഗുണഭോക്താക്കള്‍ ജൂലായ്-31 ന് അകം അക്ഷയ സെന്റര്‍ മുഖേന ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയവരും മസ്റ്ററിംഗ് ചെയ്യണം.ഫോണ്‍ – 0495 2966577.
ആറന്മുള വളള സദ്യ; യോഗം 18 ന്
ആറന്മുള വളള സദ്യ വഴിപാടുകള്‍, ഉതൃട്ടാതി ജലോത്സവം, അഷ്ടമി രോഹിണി വളളസദ്യ എന്നിവയുടെ സുഗമമായ നടത്തിപ്പിലേക്ക് ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ജൂലൈ 18 ന് രാവിലെ 11 ന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.
പിഎസ്സി ഒ.എം.ആര്‍ പരീക്ഷ ജൂലൈ 19 ന്
2023 ജൂണ്‍ 29 ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ അസിസ്റ്റന്റ് സയന്റിസ്റ്റ് (കാറ്റഗറി നം.582/22), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ വര്‍ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ ഡെമോണ്‍സ്ട്രേറ്റര്‍ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് (കാറ്റഗറി നം.680/22) എന്നീ തസ്തികകളുടെ ഒ.എം.ആര്‍. പരീക്ഷ ജൂലൈ 19 ലേക്ക് മാറ്റി. അന്ന് നടക്കുന്ന ഈ പരീക്ഷകളുടെ പരീക്ഷ കേന്ദ്രം, പരീക്ഷ സമയം എന്നിവയില്‍ മാറ്റമില്ല. 29-6-23 തിയതിയിലെ പരീക്ഷയ്ക്ക് ലഭ്യമാക്കിയിരുന്ന അഡ്മിഷന്‍ ടിക്കറ്റുമായി അതേ പരീക്ഷാ കേന്ദ്രത്തില്‍ ഹാജരായി ഉദ്യോഗാര്‍ഥികള്‍ പരീക്ഷ എഴുതണം. ഉദ്യോഗാര്‍ഥികള്‍ക്ക് എസ് എം എസ് / പ്രൊഫൈല്‍ മെസേജ് എന്നിവ ആസ്ഥാന ഓഫീസില്‍ നിന്നും നല്‍കും. ഫോണ്‍: 0468 2222665.
അപേക്ഷ ക്ഷണിച്ചു
പട്ടികവര്‍ഗ വികസന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും പട്ടികവര്‍ഗക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ യഥാസമയം അവര്‍ക്ക് ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനുമായി സോഷ്യല്‍ വര്‍ക്കര്‍മാരായി എംഎസ്ഡബ്യു/എംഎ സോഷ്യോളജി /എംഎ ആന്ത്രപോളോജി പാസായ പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും വിവിധ ജില്ലകളിലെ 54 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്തനംതിട്ട ജില്ലയില്‍ ഒരു ഒഴിവ്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അപേക്ഷിക്കാം. മതിയായ എണ്ണം അപേക്ഷകള്‍ പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നും ലഭിക്കാത്ത പക്ഷം മാത്രം പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരെ പരിഗണിക്കും. വനത്തിനുള്ളിലെ കോളനികളില്‍ യാത്ര ചെയ്യുന്നതിനും നിയമനം നല്‍കുന്ന ഏത് പ്രദേശത്തും സമയക്രമം അനുസരിച്ചും വകുപ്പിന്റെ ആവശ്യകത അനുസരിച്ചും കോളനികള്‍ സന്ദര്‍ശിക്കുവാന്‍ സന്നദ്ധതയുള്ളവര്‍ മാത്രമേ ഈ നിയമനത്തിന് അപേക്ഷ നല്‍കേണ്ടതായുള്ളൂ. അപേക്ഷാ ഫോറത്തിന് www.stdd.kerala.gov.in സന്ദര്‍ശിക്കുക.പൂരിപ്പിച്ച അപേക്ഷ, നിശ്ചിത വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഉദ്യോഗാര്‍ഥി ജൂലൈ 31 ന് അകം റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ അല്ലെങ്കില്‍ റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ നല്‍കണം. ഈ നിയമനം കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തക്ക് മാത്രം ആയിരിക്കും പ്രതിമാസം 29,535 രൂപ ഓണറേറിയമായി അനുവദിക്കും. ഫോണ്‍ – 04735 227703
ലേലം
2019 ലോകസഭ തെരഞ്ഞെടുപ്പ് ആവശ്യത്തിലേക്ക് ഉപയോഗിച്ച പ്ലൈവുഡ്, ആഞ്ഞിലി പട്ടിക, കാര്‍ഡ് ബോര്‍ഡ്, സ്‌ക്വയര്‍ ട്യൂബ് തുടങ്ങിയ ഏഴ് ഇനങ്ങള്‍ ജൂലൈ 31 ന് രാവിലെ 11 ന് നെല്ലിക്കാല (തുണ്ടഴം) നിര്‍മിതി കേന്ദ്രത്തിന്റെ ഓഫീസില്‍ കോഴഞ്ചേരി തഹസില്‍ദാര്‍ ലേലം ചെയ്ത് വില്‍ക്കും. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 12430 രൂപ നിരതദ്രവ്യം കെട്ടി ലേലത്തില്‍ പങ്കെടുക്കണം. ഫോണ്‍ : 0468 2224256.
സ്പോട്ട് അഡ്മിഷന്‍
പത്തനംതിട്ട സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സ് (സ്റ്റാസ്) കോളജില്‍ ബിഎസ്സി സൈബര്‍ ഫോറന്‍സിക്സ്, ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിസിഎ, എംഎസ്സി സൈബര്‍ ഫോറന്‍സിക്സ്,എംഎസ്സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ കോഴ്സുകള്‍ക്ക് സീറ്റുകള്‍ ഒഴിവ്. അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍ : 9446302066, 7034612362.