konnivartha.com: മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി എറണാകുളം കാക്കനാടുള്ള ജില്ലാ ശിശുസംരക്ഷണ ഓഫിസിന്റെ ജില്ലാ കോൾ സെന്ററിലേക്കും റെയിൽവേ ഹെൽപ്പ് ഡെസ്‌കിലേക്കും കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നു.
പ്രോജക്ട് കോർഡിനേറ്റർ (ഒഴിവ് 1), കൗൺസിലർ (1), ചൈൽഡ് ഹെൽപ്പ്‌ലൈൻ സൂപ്പർവൈസർ (3), കേസ് വർക്കർ (3), റെയിൽവേ ചൈൽഡ് ഹെൽപ്പ് ഡെസ്‌കിൽ ചൈൽഡ് ഹെൽപ്പ്‌ലൈൻ സൂപ്പർവൈസർ (3), കേസ് വർക്കർ (3) എന്നീ തസ്തികകളിലാണ് ഒഴിവുകൾ.
റെയിൽവേ ഹെൽപ്പ്‌ലൈനിലെ ജോലി രാത്രി ഷിഫ്റ്റിലാണ്. അപേക്ഷാ ഫോം htttp://wcd.kerala.gov.in/ എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. വിശദവിവരങ്ങൾ 0484-2959177, 9744318290 നമ്പറുകളിൽ ലഭിക്കും. അപേക്ഷ ജൂലൈ 18 ന് വൈകീട്ട് അഞ്ചിന് മുൻപായി ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, താഴത്തെനില, A3 ബ്ലോക്ക്, സിവിൽ സ്റ്റേഷൻ, കാക്കനാട് – 682030 എന്ന വിലാസത്തിൽ ലഭിക്കണം.