Trending Now

കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷൻ അനുമോദിച്ചു

 

konnivartha.com: കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങളുടെ വീടുകളിലെ എസ്.എസ്.എൽ.സി മുതൽ പി.ജി. വരെ വിജയിച്ച എല്ലാ കുട്ടികളേയും അനുമോദിക്കുകയും മഹാത്മ ഗാന്ധിയുടെ ജീവിതകഥ എല്ലാവർക്കും വിതരണം ചെയ്യുകയും ചെയ്തു.

കോന്നി പബ്ലിക്ക് ലൈബ്രറി അനക്സ് ഹാളിൽ നടന്ന സമ്മേളനം കോന്നി പോലീസ് ഇൻസ്പെക്ടർ സി- ദേവരാജൻ ഉദ്ഘാടനം ചെയ്തു. റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്. മുരളി മോഹൻ, ജി.രാമകൃഷ്ണപിള്ള, എസ്.കൃഷ്ണകുമാർ, സരളപുരുഷോത്തമൻ, എം.ജനാർദ്ദനൻ, ബേബി മുഞ്ഞിനാട്ട്, ശിവഗൗരി, ലക്ഷ്മി ജയപ്രകാശ് എന്നിവർ സംസാരിച്ചു.

error: Content is protected !!