konnivartha.com: കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷൻ അംഗത്വമുള്ള കുടുംബങ്ങളിലെ എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, പി.ജി പരീക്ഷകളിൽ വിജയിച്ച എല്ലാ കുട്ടികളേയും അനുമോദിക്കുന്നതിന് 2023 ജൂലൈ മാസം രണ്ടാം തീയതി ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് കോന്നി പബ്ലിക്ക് ലൈബ്രറി അനക്സ് ഹാളിൽ അനുമോദന സമ്മേളനം നടത്തും .
കോന്നി പോലീസ് സർക്കിൾ ഇൻസ്പെക്ടർ സി. ദേവരാജൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അദ്ധ്യക്ഷത വഹിക്കും