പട്ടികവര്‍ഗ കുടുംബങ്ങളുടെ അവകാശരേഖകള്‍ ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കും : ജില്ലാ കളക്ടര്‍

ജില്ലയിലെ നൂറു ശതമാനം പട്ടികവര്‍ഗ കുടുംബങ്ങളുടേയും അവകാശരേഖകള്‍ ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. പട്ടികവര്‍ഗ വികസന വകുപ്പിന്റെ എബിസിഡി (അക്ഷയ ബിഗ് കാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍) പരിപാടി മല്ലപ്പള്ളി സിഎംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍.

ജൂലൈ മാസത്തോടു കൂടി പ്രവര്‍ത്തനം പൂര്‍ത്തിയാകും. ജനങ്ങളുടെ സംരക്ഷണവും ആനുകൂല്യങ്ങളും ഉറപ്പു വരുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ജനങ്ങളെ ഹൃദയത്തോട് ചേര്‍ത്തു പിടിച്ചിരിക്കുന്ന കരുതലിന്റെ ഭാഗമാണ് കാമ്പയിന്‍.

ചടങ്ങില്‍ വയോധികരായ ജാനകിയമ്മയ്ക്ക് റേഷന്‍ കാര്‍ഡും ഭാസ്‌കരന് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡും കളക്ടര്‍ വിതരണം ചെയ്തു.മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു മേരി ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് അംഗം ഗീതു ജി നായര്‍, ഐ.ടി മിഷന്‍ ജില്ലാ മാനേജര്‍ കെ. ധനേഷ്, ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ എസ്.എസ് സുധീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

error: Content is protected !!