Trending Now

കാനനം, വനശ്രീ മൈക്രോ യൂണിറ്റ് സംരംഭങ്ങള്‍ മാതൃകാപരം : ജില്ലാ കളക്ടര്‍

 

ചുറ്റുമുള്ള എല്ലാവരേയും കൂട്ടിയിണക്കിയുള്ള കാനനം, വനശ്രീ മൈക്രോ യൂണിറ്റ് സംരംഭങ്ങള്‍ മാതൃകാപരമാണെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. പട്ടികവര്‍ഗ കുടുംബശ്രീ അംഗങ്ങളുടെ മൈക്രോ സംരംഭ യൂണിറ്റുകളായ കാനനം, വനശ്രീ എന്നിവയുടെ ഉദ്ഘാടനം എഴുമറ്റൂര്‍ എസ്എന്‍ഡിപി ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. സംരംഭം കേരളത്തിലെ വനിതകള്‍ക്ക് മാതൃകയാവണം. മികച്ച സംരംഭങ്ങള്‍ക്ക് എന്നും കൂടെയുണ്ടാകുമെന്നും കളക്ടര്‍ പറഞ്ഞു.പകര്‍ച്ച പനിയെ കരുതിയിരിക്കണമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കളക്ടര്‍ ഓര്‍മിപ്പിച്ചു.

എഴുമറ്റൂര്‍ സ്വദേശിയായ എസ്. രവീന്ദ്രന്‍ പഞ്ചായത്തിലെ കുടിവെള്ള പദ്ധതിക്കായി അഞ്ചുലക്ഷം രൂപ ജില്ലാ കളക്ടറിന് കൈമാറി. ഹരിത കര്‍മസേനയിലെ പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു.

എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി പി എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.വത്സല, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജേക്കബ് എബ്രഹാം, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാജന്‍ മാത്യു, അംഗങ്ങളായ കൃഷ്ണകുമാര്‍ മുളപ്പോണ്‍, ശോഭാ മാത്യു, രജീഷ് കുമാര്‍, കെ.സുഗതകുമാരി, അനില്‍കുമാര്‍, ഉഷാ ജേക്കബ്, ശ്രീജ ടി നായര്‍, ജോബി പറങ്കാമൂട്ടില്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എസ്.എസ്. സുധീര്‍, കാനനം സംരംഭക സുജാത ചന്ദ്രന്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.