ബലിപെരുന്നാൾ സംസ്ഥാനത്ത് രണ്ട് ദിവസം അവധി. സംസ്ഥാനത്ത് നാളെയും മറ്റന്നാളുമാണ് അവധി പ്രഖ്യാപിച്ചത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് മറ്റന്നാൾ കൂടി അവധി നൽകാൻ തീരുമാനിച്ചത്. വ്യാഴാഴ്ചയാണ് ബലി പെരുന്നാൾ
ബുധനാഴ്ചയാണ് പൊതുഅവധി പ്രഖ്യാപിച്ചിരുന്നത്. പ്രഖ്യാപിച്ച അവധിയിൽ മാറ്റം വരുത്താതെ ഒരു ദിവസം കൂടി അവധി നൽകണമെന്ന് വിവിധ മുസ്‍ലിം സംഘടനകൾ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിരുന്നു.
ഈ ആവശ്യം പരിഗണിച്ചാണ് ഈ മാസം 28,29 തീയതികളിൽ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചത്.
ബക്രീദ് : സംസ്ഥാനത്തെ കേന്ദ്ര ഗവ: ഓഫീസുകൾക്ക് അവധി ജൂൺ 29 ന്
സംസ്ഥാനത്തെ കേന്ദ്ര ഗവണ്മെന്റ് സ്ഥാപനങ്ങൾക്കുള്ള ബക്രീദ് അവധി ജൂൺ 29 നാണെന്ന് കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാരുടെ ക്ഷേമ ഏകോപന സമിതി അറിയിച്ചു. സംസ്ഥാന ഗവണ്മെന്റ് ജൂൺ 28നും ജൂൺ 29നും അവധി നിശ്ചയിച്ചതിന്റെ അടിസ്ഥാനത്തിലാണിത് . ജൂൺ 28 നിയന്ത്രിത അവധിയാണെന്നും അറിയിച്ചു.
ബക്രീദ്: പാസ്‌പോർട്ട് അപ്പോയ്ന്റ്മെന്റുകൾ പുനഃക്രമീകരിച്ചു
തിരുവനന്തപുരം റീജണൽ പാസ്‌പോർട്ട് ഓഫീസിന്റെ പരിധിയിലുള്ള വഴുതക്കാട്, നെയ്യാറ്റിൻകര, കൊല്ലം എന്നിവിടങ്ങളിലെ പാസ്‌പോർട്ട് സേവാകേന്ദ്രങ്ങളും (പിഎസ്‌കെ) ആറ്റിങ്ങലിലും പത്തനംതിട്ടയിലും പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാകേന്ദ്രങ്ങളും (പിഒപിഎസ്‌കെ) ജൂൺ 28-ന് (ബുധൻ) പ്രവർത്തിക്കും. ബക്രീദ് പ്രമാണിച്ച് ജൂൺ 29-ന് അവധിയായിരിക്കും.
ജൂൺ 29-നുള്ള എല്ലാ പാസ്‌പോർട്ട്, പിസിസി അപ്പോയിന്റ്‌മെന്റുകളും ജൂൺ 28-ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് , 0471 2470225 എന്ന നമ്പറിലോ [email protected] (ഇമെയിൽ) അല്ലെങ്കിൽ 8089685796 (WhatsApp) എന്ന നമ്പറിൽ ബന്ധപ്പെടുക.