ജില്ലാ പോലീസ് ലഹരിവിരുദ്ധദിനാചരണം നടത്തി

 

പത്തനംതിട്ട : ജില്ലാ പോലീസ് എസ് പി സി പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ ലഹരി വിമുക്ത ഇന്ത്യാക്യാമ്പയിന്റെ ഭാഗമായി സ്കൂളുകളിൽ ലഹരിക്കെതിരെ ബോധവൽക്കരണ റാലി , സൈക്കിൾ റാലി, ഫ്ലാഷ് മോബ്, തെരുവുനാടകങ്ങൾ സെമിനാറുകൾ, ഉപന്യാസ രചന, ചിത്ര രചന, കാർട്ടൂൺ രചന , പോസ്റ്റർ നിർമ്മാണം, തുടങ്ങിയവ സംഘടിപ്പിച്ചു.

ജില്ലാതല ഉദ്ഘാടനം നാർക്കോട്ടിക് സെൽ ഡി വൈ എസ് പി യും എസ് പി സി പ്രോജക്ട് ജില്ല നോഡൽ ഓഫീസറുമായ കെ എ വിദ്യാധരൻ പുല്ലാട് ശ്രീവിവേകാനന്ദ ഹൈസ്കൂളിൽ രാവിലെ 10ന് നിർവഹിച്ചു.

കോയിപ്രം പോലീസ് ഇൻസ്പെക്ടർ സജീഷ് കുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂളിലെ എസ് പി സി ജൂനിയർ ബാച്ച് പ്രവർത്തനോത്ഘാടനവും നടന്നു. തുടർന്ന് ലഹരിക്കെതിരെ കേഡറ്റുകളെ അണിനിരത്തി സൈക്കിൾറാലി സംഘടിപ്പിച്ചു.

ജില്ലാ നോഡൽ ഓഫിസർ ഫ്ലാഗ് ഓഫ് ചെയ്തു . ചടങ്ങിൽ പി ടി എ പ്രസിഡന്റ്‌  പി ജി അനിൽ കുമാർ അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റർ കെ ലാൽജി കുമാർ സ്വാഗതം പറഞ്ഞു. എസ് പി സി
അസിസ്റ്റന്റ് നോഡൽ ഓഫീസർ എസ് ഐ സുരേഷ് കുമാർ, രഞ്ജിനി ആർ, ബിന്ദു കെ നായർ, സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.തുടർന്ന് 11:00 മണിക്ക് കോഴഞ്ചേരി സെന്റ് തോമസ് എച്ച് എസ് എസ് യിൽ ലഹരി മുക്ത ഇന്ത്യ ക്യാമ്പയിൻ ഉദ്ഘാടനവും പ്രതിജ്ഞ ചൊല്ലിക്കൊടുക്കലും ജില്ലാ നാർക്കോട്ടിക് സെൽ ഡി വൈ എസ് പി നിർവ്വഹിച്ചു. എസ് പി സിയുടെ പുതിയ ബാച്ചിന്റെ ഉദ്ഘാടനവും നടന്നു.സ്കൂൾ ഹെഡ്മിസ്ട്രസ് ആശാ തോമസ് സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് ലത അദ്ധ്യക്ഷത വഹിച്ചു.

എസ് പി സി എഡിഎൻഒ സുരേഷ്കുമാർ, എസ്ഐ അനിൽകുമാർ, എസ് പി സി സി പി ഒമാരായ ആനി പി സാമുവൽ, ബീനാ തോമസ് എന്നിവർ പ്രസംഗിച്ചു. നാടിന്റെ ഭാവി നിലകൊള്ളുന്ന കുട്ടികളെയും യുവതീയുവാക്കളെയും ലഹരിയുടെ വലയിൽ കുരുങ്ങാതെ രക്ഷിക്കുന്നതിലൂടെ സാമൂഹിക ഉത്തരവാദിത്തം നിർവഹിക്കുമെന്ന് ജില്ലയിലെ പോലീസ് പ്രതിജ്ഞയെടുത്തു.

ലഹരിവസ്തുക്കൾ ഉപയോഗിക്കുകയും സംഭരിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നത് തടയാൻ വേണ്ട നിയമനടപടികൾ തുടരുമെന്നും പ്രതിജ്ഞ ചൊല്ലി. ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ പോലീസ് ആസ്ഥാനത്തും, എ ആർ ക്യാമ്പിലും ജില്ലയിലെ
എല്ലാ പോലീസ് സ്റ്റേഷനുകളിലും ചടങ്ങുനടന്നു. ജില്ലാ പോലീസ് ആസ്ഥാനത്ത് അഡിഷണൽ എസ് പി ആർ പ്രദീപ് കുമാറും, എ ആർ ക്യാമ്പിൽ അസിസ്റ്റന്റ് കമണ്ടാന്റ് ആർ ചന്ദ്രശേഖരനും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡി സി ആർ ബി ഡി വൈ എസ് പി ബിനു, ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി സുനിൽ കുമാർ, സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ജോബിൻ ജോർജ്ജ്, വനിതാ പോലീസ് സെൽ ഇൻസ്‌പെക്ടർ ലീലാമ്മ, ജില്ലാ പോലീസ് ആസ്ഥാനത്തെ
വിവിധ യൂണിറ്റുകളിലെ അംഗങ്ങൾ, ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥർ, മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.എല്ലാ പോലീസ് സ്റ്റേഷനിലും എസ് എച്ച് ഒമാരുടെ നേതൃത്വത്തില്‍  ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.

error: Content is protected !!