ജല്‍ജീവന്‍ മിഷന്‍ വോളന്റിയര്‍
ജല്‍ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കേരള ജല അതോറിറ്റി പ്രൊജക്ട് ഡിവിഷന്‍ അടൂര്‍ ഓഫീസിന് കീഴില്‍ പത്തനംതിട്ട ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ വോളന്റിയര്‍മാരെ നിയമിക്കുന്നു.സിവില്‍ /മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമയോ / ഐടിഐ സിവില്‍ കൂടാതെ കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉളളവര്‍ക്ക് പങ്കെടുക്കാം.
ജലവിതരണ രംഗത്ത് പ്രവര്‍ത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന. യോഗ്യരായവര്‍ ജൂണ്‍ 23 ന് രാവിലെ 11 മുതല്‍ മൂന്നുവരെ നടത്തുന്ന അഭിമുഖത്തില്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും തിരിച്ചറിയല്‍ രേഖയും സഹിതം കേരള ജല അതോറിറ്റി പ്രൊജക്ട് ഡിവിഷന്‍ അടൂര്‍, എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ ഹാജരാക്കണം.
ഡേറ്റഎന്‍ട്രി ഓപ്പറേറ്റര്‍
കേരള ജല അതോറിറ്റി പ്രൊജക്ട് ഡിവിഷന്‍ അടൂര്‍ ഓഫീസിന് കീഴില്‍ ജല്‍ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി താത്കാലികമായി ഒരു ഡേറ്റഎന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. ഡിസിഎ/പിജിഡിസിഎ യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം.
പ്രവര്‍ത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന. യോഗ്യരായവര്‍ ജൂണ്‍ 23 ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് നടത്തുന്ന അഭിമുഖത്തില്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും തിരിച്ചറിയല്‍ രേഖയും സഹിതം കേരള ജല അതോറിറ്റി പ്രൊജക്ട് ഡിവിഷന്‍ അടൂര്‍. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ ഹാജരാക്കണം.