
konnivartha.com: കഞ്ചിക്കോട് കൈരളി സ്റ്റീൽ ഫാക്ടറിയിൽ പൊട്ടിത്തെറി. അപകടത്തിൽ ഒരാൾ മരിച്ചു. പത്തനംതിട്ട സ്വദേശി അരവിന്ദ് (23) ആണ് മരിച്ചത്. ഓമല്ലൂര്‍ ഐമാലി നിവാസിയാണ് .ജോലിയ്ക്ക് കയറിയിട്ട് 23 ദിവസം മാത്രം .രണ്ടു പേർക്ക് പരിക്കേറ്റു. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ് ഫാക്ടറിയിൽ പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയുണ്ടായപ്പോൾ അകത്തുണ്ടായിരുന്ന തൊഴിലാളികളിൽ പലരും പുറത്തേക്ക് ഓടിരക്ഷപ്പെട്ടു. എന്നാൽ അവിടെ കുടുങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. അരവിന്ദിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.
ഫർണസ് പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ പേർ ഫാക്ടറിക്കുള്ളിൽ കുടുങ്ങിയിട്ടുണ്ടോയെന്ന് തെരച്ചിൽ നടത്തുകയാണ് അഗ്നിശമനസേന. തീ നിയന്ത്രണവിധേയമാണെന്നാണ് വിവരം.