Trending Now

വീടും പരിസരവും വൃത്തിയാക്കണം;ശുചീകരണ പ്രവര്‍ത്തനം വീട്ടില്‍ നിന്നാരംഭിക്കണം: ഡെപ്യൂട്ടി സ്പീക്കര്‍

 

അടൂരില്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനത്തിന് തുടക്കമായി

ശുചീകരണ പ്രവര്‍ത്തനം വീട്ടില്‍ നിന്നാരംഭിക്കണമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ മണ്ഡലത്തിലെ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അടൂര്‍ അനന്തരാമപുരം മാര്‍ക്കറ്റിലെ ശുചീകരണ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഴക്കാല പൂര്‍വ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരു മാസം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് അടൂര്‍ മണ്ഡലത്തിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സംഘടിപ്പിച്ചിക്കുന്നത് .നഗരസഭ ചെയര്‍ പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ്, വൈസ് ചെയര്‍പേഴ്സണ്‍ രാജി ചെറിയാന്‍, മുന്‍ നഗരസഭാ ചെയര്‍മാന്‍ ഡി. സജി, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ റോണി പാണന്തുണ്ടില്‍, മറ്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായിട്ടുള്ള സിന്ധു തുളസീധരക്കുറുപ്പ്,അലാവുദ്ദീന്‍, ബീന ബാബു, അജി പാണ്ടിക്കുടി, രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരായ ജോസ് കളീക്കല്‍, എസ്. വേണു, എസ്. ബിനു, പി. രവീന്ദ്രന്‍, രാജാകരിം, താജു, ബെന്‍സി കടുവുങ്കല്‍, ഷിബു ചിറക്കരോട്ട് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.