ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം
പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) യിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: പ്ലസ്ടു, മലയാളത്തിലും (ഇൻസ്‌ക്രിപ്റ്റ്) ഇംഗ്ലീഷിലും ടൈപ്പിംഗ് വേഗത, ഇൻ-ഡിസൈൻ സോഫ്‌റ്റ്വെയറിൽ പ്രവീണ്യം എന്നിവ വേണം. അപേക്ഷകൾ ബയോഡാറ്റ, പ്രവൃത്തിപരിചയം എന്നിവ സംബന്ധിച്ച രേഖകൾ സഹിതം ജൂൺ 17 നു മുൻപായി ഡയറക്ടർ, എസ്.സി.ഇ.ആർ.ടി., വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ അയക്കണം. അഭിമുഖം, പ്രായോഗിക പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരെഞ്ഞെടുപ്പ്.
അസിസ്റ്റന്റ് എൻജിനീയർ (സിവിൽ)
തിരുവനന്തപുരം റീജ്യണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) നിയമനത്തിന് ജൂൺ 16നു വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in
അഭിമുഖം
തിരുവനന്തപുരം എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളോജിയുടെ കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര വനിതാ എൻജിനിയറിങ് കോളേജ് ഹോസ്റ്റലിൽ ഒരു പുരുഷ കുക്കിനെ ആവശ്യമുണ്ട്. യോഗ്യത പത്താം ക്ലാസും ഈ മേഖലയിൽ പരിചയവും. താല്പര്യമുള്ളവർ ജൂൺ 12നു രാവിലെ 10 ന് അസൽ സർട്ടിഫിക്കറ്റുകളുമായി പൂജപ്പുര എൻജിനീയറിംഗ് കോളേജിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. വിശദവിവരങ്ങൾക്ക്: 9447140446 / 0471-2349252.
ട്രാൻസ്ജെൻഡർ സെല്ലിൽ നിയമനം
സാമൂഹ്യനീതി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ട്രാൻസ്ജെൻഡർ സെല്ലിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം ലഭിക്കുന്നതിന് യോഗ്യരായ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പ്രൊജക്ട് ഓഫീസർ, പ്രോജക്ട് അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ് തസ്തികകളിലാണ് ഒഴിവുകൾ.
പ്രോജക്ട് ഓഫീസർ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. ബിരുദാനന്തര ബിരുദം അഭിലഷണീയം. 01.01.2023 ൽ 25 വയസ് പൂർത്തിയാകണം. 45 വയസ് കവിയരുത്. 30,675 രൂപയാണ് പ്രതിമാസ വേതനം.
പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ രണ്ട് ഒഴിവാണുള്ളത്. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത. 01.01.2023 ൽ 20 വയസ് പൂർത്തിയാകണം. 40 വയസ് കവിയരുത്. 19,950 രൂപയാണ് പ്രതിമാസ വേതനം.
ഓഫീസ് അറ്റൻഡന്റ് തസ്തികയ്ക്ക് ഒരു ഒഴിവുണ്ട്. പത്താം ക്ലാസ് പാസായിരിക്കണം. 01.01.2023 ൽ 20 വയസ് പൂർത്തിയാകണം. 40 വയസ് കവിയരുത്. 17,325 രൂപയാണ് പ്രതിമാസ വേതനം.
ഒരു വർഷത്തേക്കാണ് കരാർ നിയമനം. ഉദ്യോഗാർഥികൾ ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിൽ ഉൾപ്പെട്ടവരായിരിക്കണം. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. താത്പര്യമുള്ളവർ നിശ്ചിതമാതൃകയിലുള്ള അപേക്ഷ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം ജൂൺ 22 മുതൽ 30 വരെ സാമൂഹികനീതി ഡയറക്ടറേറ്റ്, അഞ്ചാംനില, വികാസ് ഭവൻ, പി.എം.ജി, തിരുവനന്തപുരം എന്ന വിലാസത്തിൽ സാമൂഹികനീതി ഡയറക്ടർക്ക് അപേക്ഷ സമർപ്പിക്കണം.
കരാർ നിയമനം ലഭിക്കുന്ന ഉദ്യോഗാർഥികൾക്ക് നിർദിഷ്ഠ എഗ്രിമെന്റിന്റെ അടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോം swd.kerala.gov.in ൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30.
അധ്യാപക ഒഴിവ്
സംസ്ഥാന സഹകരണ യൂണിയനു കീഴിലുള്ള തിരുവനന്തപുരം സഹകരണ പരിശീലന കേന്ദ്രത്തിൽ ഒരു പാർട്ട് ടൈം കമ്പ്യൂട്ടർ അധ്യാപകയുടെ താത്കാലിക ഒഴിവുണ്ട്. പി.ജി+പി.ജി.ഡി.സി.എ / ബി.ടെക് കമ്പ്യൂട്ടർ സയൻസ് / എം.സി.എ യോഗ്യതയുള്ള താത്പര്യമുള്ള ഉദ്യാഗാർഥികൾ മാതൃകാ ക്ലാസ് നടത്തുന്നതിനും ഇന്റർവ്യൂവിന് ജൂൺ 15നു രാവിലെ 10ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ് സഹിതം കുറവൻകോണത്തു സ്ഥിതിചെയ്യുന്ന സഹകരണ പരിശീലന കേന്ദ്രത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2436689/9895396739/8289980800.
എസ്.സി പ്രൊമോട്ടർ നിയമനം
പട്ടികജാതി വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന വിവിധ ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ പ്രൊമോട്ടർ നിയമനത്തിലേക്ക് അർഹരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു/തത്തുല്യവും, പ്രായപരിധി 18-40, നിയമന കാലാവധി ഒരു വർഷത്തേക്കുമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവാസന തീയതി ജൂൺ 20 വൈകിട്ട് 5 മണി.
കൂടുതൽ വിവരങ്ങളും അപേക്ഷ ഫോമിന്റെ മാതൃകയും ബ്ലോക്ക്/ മുൻസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകൾ, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കും
അഭിമുഖം
തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളേജിൽ ട്രേഡ്‌സ്മാൻ (ഇലക്ട്രിക്കൽ) (ഒഴിവ്-2, യോഗ്യത: ടി.എച്ച്.എസ്.എൽ.സി / ഐ.ടി.ഐ / വി.എച്ച്.എസ്.സി) തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്കുളള അഭിമുഖം ജൂൺ 15ന് രാവിലെ 10ന് കോളേജിൽ നടത്തും. വിശദവിവരങ്ങൾക്ക്: www.cpt.ac.in, 0471-2360391.
വാക്ക്-ഇൻ-ഇന്റർവ്യൂ
സംസ്ഥാന സഹകരണ യൂണിയൻ, കേരളയുടെ നിയന്ത്രണത്തിൽ നെയ്യാർ ഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) കരാർ അടിസ്ഥാനത്തിൽ പ്രൊഫസർ ആൻഡ് ഡയറക്ടറുടെ താൽക്കാലിക ഒഴിവുണ്ട്. വയസ്സ്, യോഗ്യത എന്നിവ AICTE മാനദണ്ഡ പ്രകാരം. താത്പര്യമുള്ളവർ ജൂൺ 13 നു രാവിലെ 11 ന് തിരുവനന്തപുരം ഊറ്റുകുഴിയിലുള്ള സംസ്ഥാന സഹകരണ യൂണിയൻ ഹെഡ് ഓഫീസിൽ അസൽ സർട്ടിഫിക്കുകളുമായി എത്തിച്ചേരണമെന്ന് അഡീഷണൽ രജിസ്ട്രാർ-സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471 2320420.
ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ
തിരുവനന്തപുരം സർക്കാർ ആർട്സ് കോളജിൽ 2023-24 അധ്യയന വർഷത്തിൽ അറബിക് വിഷയത്തിന് നിലവിലുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപക നിയമത്തിനായി ജൂൺ 15നു രാവിലെ 11.30ന് ഇന്റർവ്യൂ നടത്തും. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള, യൂ.ജി.സി നിഷ്കർഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ളവർക്ക് ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കാം.
കമ്പ്യൂട്ടർ സയൻസ് അധ്യാപക ഒഴിവ്
നെയ്യാർഡാം ആർ പരമേശ്വരൻപിള്ള മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളജിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ കരാർ വ്യവസ്ഥയിൽ ഒരു അധ്യാപക ഒഴിവുണ്ട്. ജൂൺ 14ന് രാവിലെ 10.30ന് കോളജിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി ഹാജരാകണം. ഫോൺ: 7012443673.