Trending Now

ഡോ.എം .എസ്. സുനിലിന്റെ 286 -മത് സ്നേഹഭവനം പാഞ്ചാലി കുഞ്ചന്റെ കുടുംബത്തിന്

konnivartha.com: സാമൂഹിക പ്രവർത്തക ഡോ.എം .എസ് .സുനിൽ സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന ഭവനരഹിതർക്ക് പണിത് നൽകുന്ന 286 മത് സ്നേഹ ഭവനം വിദേശ മലയാളിയായ സുനിലിന്റെയും ബിനുവിന്റെയും സഹായത്താൽ അവരുടെ മകനായ അജയ് സുനിലിന്റെ ജന്മദിന സമ്മാനമായി തിരുവില്വാമല ചീരക്കുഴി പൊരുതിക്കോട് ഭഗവത്തും പറമ്പ് വീട്ടിൽ പാഞ്ചാലി കുഞ്ചനും കുടുംബത്തിനുമായി നിർമ്മിച്ചു നൽകി.

വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും ചലച്ചിത്ര സംവിധായകനും നടനുമായ ലാൽ ജോസ് നിർവഹിച്ചു. വർഷങ്ങളായി സ്വന്തമായ ഒരു ഭവനം പൂർത്തീകരിക്കാൻ കഴിയാതെ ചോർന്നൊലിക്കുന്ന കുടിലിലായിരുന്നു വൃദ്ധരായ പാഞ്ചാലിയും കുഞ്ചനും മകൻ രാമചന്ദ്രനും ഗർഭിണിയായ ഭാര്യയും താമസിച്ചിരുന്നത്. രാമചന്ദ്രന്റെ തുച്ഛമായ വരുമാനം വൃദ്ധരായ മാതാപിതാക്കളുടെ ചികിത്സക്കും ഭാര്യയുടെ ചികിത്സക്കും വീട്ടുചിലവുകൾക്കും തികയാതെ ദുരിതമനുഭവിക്കുകയായിരുന്നു പ്രസ്തുത കുടുംബം. ഇവരുടെ അവസ്ഥ ബ്ലോക്ക് ഓഫീസറായ അംബി രാജ് ടീച്ചറിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ഇവരുടെ അവസ്ഥ നേരിട്ട് മനസ്സിലാക്കി ടീച്ചർ ഇവർക്ക് ആയി രണ്ട് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ട് മടങ്ങിയ വീട് പൂർത്തീകരിച്ചു നൽകുകയായിരുന്നു.

ചടങ്ങിൽ പ്രോജക്ട് കോഡിനേറ്റർ കെ. പി. ജയലാൽ ,വാർഡ് മെമ്പർ ആര്‍ .ഉണ്ണികൃഷ്ണൻ ,ഇ. ആർ .പ്രവീൺ ,കെ. ജയപ്രകാശ്, മധു .പി .കെ. എന്നിവർ പ്രസംഗിച്ചു.

error: Content is protected !!