Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 08/06/2023)

പി എസ് സി  അഭിമുഖം
പത്തനംതിട്ട ജില്ലയിലെ  വിദ്യാഭ്യാസ വകുപ്പിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ (യുപിഎസ്) (കാറ്റഗറി നം: 525/2019) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി  ജൂണ്‍ 14 നും  പത്തനംതിട്ട ജില്ലയിലെ  വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്സ്)(മലയാളം മീഡിയം) (കാറ്റഗറി നം:383/2020) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി  ജൂണ്‍ 15, 16  തീയതികളില്‍ പത്തനംതിട്ട ജില്ലാ പിഎസ്സി ഓഫീസില്‍ അഭിമുഖം നടത്തും. പത്തനംതിട്ട ജില്ലയിലെ  വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി) (കാറ്റഗറി നം:562/2021) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി  ജൂണ്‍ 16 ന് കൊല്ലം മേഖലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും.  ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യതകള്‍, ഇവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളളത്) എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം.
ഫോണ്‍: 0468 2222665.

ഐ.എച്ച്.ആര്‍.ഡി കോളജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനം
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) കീഴില്‍ കേരള സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂര്‍ (04734224076, 8547005045), ധനുവച്ചപുരം (04712234374, 9495877099), മാവേലിക്കര (04792304494, 04792341020, 8547005046), കാര്‍ത്തികപള്ളി (0479 2485370, 2485852, 8547005018), പെരിശേരി (04792456499, 8547005006) എന്നീ അപ്ലൈഡ് സയന്‍സ് കോളജുകളില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ കോളജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന്  അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം.   ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 1000 രൂപ (എസ്.സി,എസ്.റ്റി 350രൂപ) രജിസ്ട്രേഷന്‍ ഫീസ്  ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളജില്‍ ലഭിക്കണം.  വിശദവിവരങ്ങള്‍ ഐ.എച്ച്.ആര്‍.ഡി വെബ്സൈറ്റായ www.ihrd.ac.in ല്‍ ലഭ്യമാണ്.

മഴ നടത്തവും ഫോറസ്റ്റ് ക്ലീന്‍ ഡ്രൈവും
ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പും രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാനും വനം വകുപ്പും സംയുക്തമായി ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യം പുതുതലമുറയിലേക്ക് എത്തിക്കുന്നതിന് ജൂണ്‍ 19 ന് ജില്ലയിലെ വിവിധ എന്‍എസ്എസ് വോളണ്ടിയേഴ്സിനെ പങ്കെടുപ്പിച്ച് മഴ നടത്തവും ഫോറസ്റ്റ് ക്ലീന്‍ ഡ്രൈവും സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ ഗൂഗിള്‍ ഫോമില്‍ രജിസ്റ്റര്‍ ചെയ്യണം.ഫോണ്‍ : 9495372116. ഇ-മെയില്‍ : [email protected]

സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ് രണ്ട് (എസ്ആര്‍ ഫോര്‍ എസ്‌സി ആന്റ്  എസ്റ്റി) (കാറ്റഗറി നം. 553/2019) തസ്തികയുടെ  05/2023/ഡിഒഎച്ച് നമ്പര്‍ സാധ്യതാ പട്ടിക 05.06.2023 തീയതിയില്‍ പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ മുനിസിപ്പല്‍ കോമണ്‍ സര്‍വീസസില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ് രണ്ട് (ഫസ്റ്റ് എന്‍സിഎ എസ്‌ഐയുസി നാടാര്‍)(കാറ്റഗറി നം. 598/2019) തസ്തികയുടെ 08/2023/ഡിഒഎച്ച് നമ്പര്‍ സാധ്യതാ പട്ടിക 05.06.2023 തീയതിയില്‍ പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ മുനിസിപ്പല്‍ കോമണ്‍ സര്‍വീസസില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ് രണ്ട് (ഫസ്റ്റ് എന്‍സിഎ ധീവര) (കാറ്റഗറി നം. 601/2019) തസ്തികയുടെ  04/2023/ഡിഒഎച്ച് നമ്പര്‍ സാധ്യതാ പട്ടിക 31.05.2023 തീയതിയില്‍  പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട ജില്ലാ പിഎസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ മുനിസിപ്പല്‍ കോമണ്‍ സര്‍വീസസില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ് രണ്ട് (എന്‍സിഎ വിശ്വകര്‍മ)(കാറ്റഗറി നം. 602/2019) തസ്തികയുടെ  06/2023/ഡിഒഎച്ച് നമ്പര്‍ സാധ്യതാ പട്ടിക 05.06.2023 തീയതിയില്‍ പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട ജില്ലാ പിഎസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

ടെന്‍ഡര്‍
വനിതാ ശിശുവികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പറക്കോട് ശിശുവികസന പദ്ധതി ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ജൂലൈ ഒന്നുമുതല്‍ 2024 ജൂണ്‍ 30 വരെയുള്ള കാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് താല്‍പര്യമുള്ള ടാക്സി പെര്‍മിറ്റുള്ള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാനതീയതി : ജൂണ്‍ 21 ന് ഉച്ചയ്ക്ക് ഒന്നുവരെ. ഇമെയില്‍ : [email protected], ഫോണ്‍ :04734-217010, 9446524441.

വടശേരിക്കര ഗ്രാമപഞ്ചായത്ത് ഹരിതസഭ സംഘടിപ്പിച്ചു
വടശേരിക്കര ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഹരിതസഭ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ എന്‍ യശോധരന്‍ അധ്യക്ഷന്‍ ആയിരുന്ന ചടങ്ങില്‍ വികസനകാര്യ സ്റ്റാന്റിംഗ്  കമ്മിറ്റി ചെയ്യര്‍പേഴ്സണ്‍  റ്റി.പി സൈനബ , ക്ഷേമ കാര്യ സ്റ്റാന്റിംഗ്് കമ്മിറ്റി ചെയര്‍മാന്‍ പി.എം സാബു , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ്് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി.ആര്‍ അശ്വതി,വാര്‍ഡ് അംഗങ്ങളായ മേഴ്‌സി ജോണ്‍,  സ്വപ്ന സൂസന്‍ ജേക്കബ്, ഷീലു മാനപ്പള്ളില്‍, ജോര്‍ജ് കുട്ടി, രാധ സുന്ദര്‍സിങ്, എസ് പദ്മലേഖ, കെ.കെ രാജീവ്, വര്‍ഗീസ് സുധേഷ് കുമാര്‍, സാറാമ്മ,  ശ്രീജമോള്‍ ,അസിസ്റ്റന്റ് സെക്രട്ടറി ജി.സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ആസൂത്രണ സമിതി ഉപാധ്യക്ഷന്‍  മധുസൂദനന്‍ പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ച സന്ദേശം നല്‍കി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി  റ്റി.ഐ ജോസപ്രകാശ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പരിപാടിയില്‍ ഹരിതകര്‍മസേന അംഗങ്ങളെ അനുമോദിക്കുകയും ഉപഹാരം നല്‍കുകയും ചെയ്തു. വ്യാപാര വ്യവസായ ഏകോപന സമിതി പ്രായം കൂടിയ ഹരിത കര്‍മസേന അംഗത്തിന് ഉപഹാരം നല്‍കി.  എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഹരിതകര്‍മസേന അംഗത്തിലുള്ള ഒരാളുടെ മകള്‍ക്ക് ഹരിതകര്‍മസേന അംഗങ്ങള്‍ ചേര്‍ന്ന് ക്യാഷ് അവാര്‍ഡ് നല്‍കി.

സൗജന്യപരിശീലനം
തിരുവല്ല മുനിസിപ്പാലിറ്റിയില്‍ എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം ആരംഭിക്കുന്ന ഫാസ്റ്റ് ഫുഡ്, കേക്ക് അടക്കമുള്ള ബേക്കറി ഉത്പന്നങ്ങളുടെ 10 ദിവസത്തെ സൗജന്യ പരിശീലനം  ജൂണ്‍ 21 മുതല്‍ ആരംഭിക്കും. താത്പര്യമുള്ളവര്‍ 8330010232 , 04682270243  എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യുക.


ജില്ലാ ആസൂത്രണ സമിതിയോഗം ജൂണ്‍ 13 ന്

പത്തനംതിട്ട ജില്ലാ ആസൂത്രണ സമിതിയോഗം ജൂണ്‍ 13 ന് ഉച്ചയ്ക്ക് ശേഷം 2.30 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണ്‍ എറണാകുളം സെന്ററില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുളള ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയ്ന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജി എന്ന കോഴ്സിലേക്ക് ഒഴിവുളള ഏതാനും സീറ്റുകളില്‍ സ്പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. അവസാന തീയതി ജൂണ്‍ 20. പ്രായപരിധിയില്ല. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. അപേക്ഷകള്‍ അയക്കേണ്ട വിലാസം: ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, കലൂര്‍, എറണാകുളം-682017.
ഫോണ്‍ : 0484 2971400, 8590605259.

മത്സ്യകുഞ്ഞ് വിതരണം
കോഴഞ്ചേരി പന്നിവേലിച്ചിറയിലുളള ഫിഷറീസ് കോംപ്ലക്സില്‍ നിന്നും ജൂണ്‍ 13,14 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലു വരെ മത്സ്യകുഞ്ഞുങ്ങളെ  വിതരണം ചെയ്യും.  ഫോണ്‍ : 0468 2214589.

ടെന്‍ഡര്‍
പത്തനംതിട്ട മുനിസിപ്പാലിറ്റിയും  ജനറല്‍ ആശുപത്രിയും സംയുക്തമായി നടപ്പാക്കുന്ന പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെ ഹോം കെയറിന്റെ ഭാഗമായി  പത്തനംതിട്ട മുനിസിപ്പാലിറ്റിയുടെ  പരിധിയില്‍ പ്രതിമാസം 16 ദിവസം ഭവന സന്ദര്‍ശനം നടത്തുന്നതിനായി പാലിയേറ്റീവ് സ്റ്റാഫ് നഴ്സ്, ആശ വര്‍ക്കര്‍, മറ്റ് ജീവനക്കാര്‍ എന്നിവരെ കൊണ്ടുപോകുന്നതിലേക്കായി ടാക്സി വാഹനം ലഭ്യമാക്കുന്നതിന് വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവാസാന തീയതി ജൂണ്‍ 16.
ഫോണ്‍ : 9497713258.