Trending Now

കോന്നി മെഡിക്കല്‍ കോളജിലെ രണ്ടു ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് പരിക്കേറ്റു

 

konnivartha.com :  നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കൊക്കയിലേക്ക് മറിഞ്ഞ് കോന്നി മെഡിക്കല്‍ കോളജിലെ രണ്ടു ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് പരുക്കേറ്റു. അപകട വിവരം പുറംലോകം വൈകിയാണ് അറിഞ്ഞത്. ഗവ: മെഡിക്കല്‍ കോളേജിലെ രണ്ട് വനിതാ ജൂനിയര്‍ ഡോക്ടര്‍മാരാണ് അപകടത്തില്‍പ്പെട്ടത്.

ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നിന് മെഡിക്കല്‍ കോളജില്‍ നിന്നും കോന്നിയിലേക്ക് വരുമ്പോള്‍ ഇരുപതേക്കറിലേക്ക് തിരിയുന്ന റോഡിന് സമീപം സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിയുകയായിരുന്നു. ഡോ. അഷിത, ഡോ. വേണി എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.

അഷിതയായിരുന്നു സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. നിയന്ത്രണം വിട്ട് ആറടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ സ്‌കുട്ടറില്‍ നിന്ന് ഇരുവരും തെറിച്ച് തോടിന്റെ കരയിലെ പൊന്തക്കാട്ടില്‍ ഒരു മണിക്കൂറോളം കിടന്നു. തുടര്‍ന്ന് സഹപ്രവര്‍ത്തകരെ വിവരം അറിയിച്ചത് അനുസരിച്ച് അവര്‍ എത്തി ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍  തലയ്ക്ക് പരുക്കേറ്റില്ല. ഒരാള്‍ക്ക്‌ താടിയ്ക്കും മറ്റൊരാള്‍ക്ക് ഇടുപ്പ് എല്ലിനും ആണ് പരിക്ക്

ഡോ. അഷിതയെ പത്തനംതിട്ടയില്‍ നിന്നും മാതാപിതാക്കളെത്തി തിരുവനന്തപുരം എസ് ബി ഫോര്‍ട്ട് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഡോ. വേണിയെ അമ്പലപ്പുഴയില്‍ നിന്നും ഭര്‍ത്താവ് എത്തി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

108 ആംബുലന്‍സ് ജീവനക്കാരും കോന്നി മെഡിക്കല്‍ കോളേജിലെ ജീവനക്കാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്

error: Content is protected !!