
konnivartha.com: ഒഡീഷയിലെ ബാലസോർ ജില്ലയിലെ ബഹനാഗ സ്റ്റേഷന് സമീപം ട്രെയിനുകൾ കൂട്ടിയിടിച്ച് പാളംതെറ്റി 50 ഓളം പേര്‍ മരിച്ചു. 350 പേര്‍ക്ക് പരിക്കേറ്റതായും റെയില്‍വേ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.ഷാലിമാറിൽനിന്ന് ചെന്നൈയിലേക്ക് പോയ കോറമമാണ്ടൽ എക്സ്പ്രസും ഹൌറ-ബെംഗളുരു എക്സ്പ്രസും ഗുഡ്സ് ട്രെയിനുമാണ് കൂട്ടിയിടിച്ചത്
അപകടത്തെ തുടർന്ന് കോറമാണ്ഡൽ എക്സ്പ്രസിന്‍റെ 12 ബോഗികൾ പാളംതെറ്റി. ഇതിൽ നാല് ബോഗികൾ പൂർണമായി മറിഞ്ഞ നിലയിലാണ്.ചില ബോഗികൾ ഗുഡ്സ് ട്രെയിനിലേക്ക് ഇടിച്ചുകയറിയ നിലയിലാണ്.രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി എന്‍ ഡി ആര്‍ എഫിന്‍റെ ഒരു യൂണിറ്റ് സ്ഥലത്ത് എത്തി .നാല് യൂണിറ്റുകള്‍ കൂടി ഉടന്‍ എത്തിച്ചേരും
ഒഡീഷയിലുണ്ടായ ട്രെയിൻ അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു ;
“ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ വിഷമിക്കുന്നു. ദു:ഖാര്‍ത്തമായ ഈ വേളയിൽ എന്റെ ചിന്തകൾ സന്തപ്ത കുടുംബങ്ങളോടൊപ്പമാണ്. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെ. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി സംസാരിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടമുണ്ടായ സ്ഥലത്ത് സാധ്യമായ എല്ലാ സഹായവും ദുരിതബാധിതർക്ക് നൽകുന്നുണ്ട്.”