Trending Now

നെടുമ്പ്രം ഗ്രാമപഞ്ചായത്തില്‍ സ്മാര്‍ട്ട് അങ്കണവാടി ഒരുങ്ങുന്നു

Spread the love

 

KONNIVARTHA.COM: കുരുന്നുകള്‍ക്ക് കളിച്ചുല്ലസിക്കാനും പഠിച്ച് രസിക്കാനുമായി നെടുമ്പ്രം ഗ്രാമപഞ്ചായത്തില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള സ്മാര്‍ട്ട് അങ്കണവാടി ഒരുങ്ങുന്നു. സംസ്ഥാന വനിതാ ശിശു വികസനവകുപ്പില്‍ നിന്നും 17 ലക്ഷം രൂപയും ബ്ലോക്ക് ഗ്രാമപഞ്ചായത്ത് വിഹിതവും ചേര്‍ത്ത് 31 ലക്ഷം രൂപയും ചെലവഴിച്ചാണ് അങ്കണവാടി നിര്‍മിച്ചിരിക്കുന്നത്.

 

കല്ലുങ്കല്‍ ഓതറ പറമ്പില്‍ ഒ.ജെ വര്‍ഗീസ്, ഭാര്യ മറിയാമ്മ വര്‍ഗീസ് എന്നിവര്‍ സൗജന്യമായി നല്‍കിയ മൂന്നു സെന്റ് സ്ഥലത്താണ് അങ്കണവാടി നിമിച്ചിരിക്കുന്നത് .കുട്ടികളുടെ സമഗ്രമായ ശാരീരിക മാനസിക വികാസം ഉറപ്പുവരുത്തും വിധമാണ് സ്മാര്‍ട്ട് അങ്കണവാടിയുടെ രൂപകല്‍പ്പനയും പ്രവര്‍ത്തനവും സാധ്യമാക്കിയിരിക്കുന്നത്.

 

ഇരുനിലകളിലായുള്ള അങ്കണവാടി കെട്ടിടത്തില്‍ ആധുനിക രീതിയില്‍ ശീതികരണ സംവിധാനവും ശിശുസൗഹൃദവും വിശാലവുമായ ക്ലാസ്സ് റൂം, ആധുനിക അടുക്കള, ഭക്ഷണം കഴിക്കാനുള്ള പ്രത്യേക ഇടം, ശിശുസൗഹൃദ ടോയ്‌ലറ്റ്, ചുറ്റുമതില്‍ തുടങ്ങി ഒട്ടേറെ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ചുവരുകളിലെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെയും മൃഗങ്ങളുടേയും ചിത്രീകരണം കുട്ടികള്‍ക്ക്പുതിയ അനുഭവം സമ്മാനിക്കും.
സ്മാര്‍ട്ട് അങ്കണവാടിയുടെ ഉദ്ഘാടനം ജൂണ്‍ 3 ന് അഡ്വ.മാത്യൂ ടി തോമസ് എം.എല്‍.എ യുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ആരോഗ്യ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

error: Content is protected !!