Trending Now

കൊടുമണ്‍ പഞ്ചായത്തില്‍ തൊഴില്‍ അവസരം

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ നിലവില്‍ ഒഴിവുളള ക്ലാര്‍ക്ക് തസ്തികയിലേക്ക് താത്കാലികമായി ഒരു ക്ലാര്‍ക്കിനെ നിയമിക്കുന്നതിനുളള വാക്ക് ഇന്‍ ഇന്റര്‍വ്യൂ മേയ് 31 ന് രാവിലെ 11 ന് കൊടുമണ്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. എസ്എസ്എല്‍സി യോഗ്യതയുളളളവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുളളവര്‍ മേയ് 31 ന് രാവിലെ 11 ന് കൊടുമണ്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം.

 

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ നിലവില്‍ ഒഴിവുളള പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് താത്കാലികമായി നിയമിക്കുന്നതിനുളള വാക്ക് ഇന്‍ ഇന്റര്‍വ്യൂ മേയ് 31 ന് പകല്‍ 12 ന് കൊടുമണ്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. താത്പര്യമുളളവര്‍ മേയ് 31 ന് പകല്‍ 12 ന് കൊടുമണ്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് വിവരശേഖരണം, ഡേറ്റ എന്‍ട്രി എന്നിവയ്ക്കായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ മേയ് 31 ന് രാവിലെ 10 ന് കൊടുമണ്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കില്‍ ഐടിഐ, ഡ്രാഫ്റ്റ്സ്മാന്‍, സിവില്‍/ ഐടിഐ സര്‍വെയര്‍ യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുളളവര്‍ മേയ് 31 ന് രാവിലെ 10 ന് കൊടുമണ്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം.

error: Content is protected !!