Trending Now

പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചിട്ടുള്ള എന്‍റെ കേരളം പ്രദര്‍ശന വിപണന മേളയുടെ വാര്‍ത്തകള്‍ /ചിത്രങ്ങള്‍

 

 

തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ രോഗസാധ്യത കണക്കിലെടുത്തുള്ള
കാമ്പയിനുകള്‍ നടത്തണം: ഡോ. ടി.എസ്. അനീഷ്

konnivartha.com : രോഗസാധ്യത കണക്കിലെടുത്തുള്ള കാമ്പയിനുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തണമെന്ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് അസോസിയേറ്റ് പ്രൊഫസര്‍ ഇന്‍ കമ്മ്യൂണിറ്റി മെഡിസിന്‍ ഡോ. ടി.എസ്. അനീഷ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചിട്ടുള്ള എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ആരോഗ്യ വകുപ്പിന്റെ സെമിനാര്‍ നയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിത കുമാരി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഏകാരോഗ്യ പദ്ധതിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും എന്ന വിഷയത്തെ പറ്റിയാണ് ഡോ. ടി. എസ്. അനീഷ് സംസാരിച്ചത്.

മനുഷ്യന്റെ ആരോഗ്യം സുരക്ഷിതമായ രീതിയില്‍ മെച്ചപ്പെടുത്തണമെങ്കില്‍ എല്ലാ വകുപ്പുകളുടേയും കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. ശുചിയായ പരിസരം ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. മാത്രമല്ല, മൃഗങ്ങളുടെ ആരോഗ്യവും രോഗനിര്‍മാര്‍ജനത്തിന് അത്യാവശ്യമാണ്. പകര്‍ച്ചവ്യാധികളുടെ വ്യാപനം അനിയന്ത്രിതമാണ്. ജീവിതശൈലിയുണ്ടാകുന്ന മാറ്റങ്ങള്‍ തന്നെയാണ് അതിന് കാരണം. രോഗങ്ങള്‍ വരുമ്പോഴുള്ള സ്വയംചികിത്സ ഒഴിവാക്കണം.

വാക്സിനുകള്‍ കൃത്യമായി സ്വീകരിക്കണം. മാലിന്യ ശേഖരണം നടത്തുന്ന തൊഴിലാളികള്‍ കൈയുറകളും, ഗംബൂട്ടുകളും കൃത്യമായി ധരിച്ചാല്‍ ഒരു പരിധി വരെയുണ്ടാകുന്ന പകര്‍ച്ചവ്യാധികളെ ചെറുക്കാന്‍ സാധിക്കും. വളര്‍ത്തുമൃഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരും വൈറസ് വ്യാപനത്തെ തടയുന്നതിനുള്ള ശുചിത്വം പാലിക്കണം. ഇത്തരത്തിലുള്ള കൃത്യമായ ഇടപെടലുകളിലൂടെ മാത്രമേ രോഗങ്ങളില്‍ നിന്നും അതിന്റെ വ്യാപനത്തില്‍ നിന്നും നമ്മുടെ നാടിനെ രക്ഷിക്കാന്‍ സാധിക്കു. മാത്രമല്ല, മരുന്നുകള്‍ കഴിക്കുമ്പോഴും ആശാവര്‍ക്കര്‍മാര്‍ വിതരണം ചെയ്യുമ്പോഴും ശ്രദ്ധ പുലര്‍ത്തണം.
ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. അംജിത്ത് രാജീവന്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. സി. എസ്. നന്ദിനി, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ടി.കെ. അശോക് കുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കല്ലൂര്‍വഞ്ചിയും പൊന്‍കരണ്ടിയും; ചൊള്ളനാവയല്‍ സംഘത്തിന്റെ സ്റ്റാളില്‍ തിരക്കേറുന്നു

ഏത് കഠിനമായ ഷുഗറിനേയും നിയന്ത്രിക്കുന്ന പൊന്‍കരണ്ടി, മൂത്രാശയസംബന്ധമായ എല്ലാവിധ രോഗങ്ങള്‍ക്കുമുള്ള കല്ലൂര്‍വഞ്ചി എന്നീ ഔഷധങ്ങളുമായി ചൊള്ളനാവയല്‍ പട്ടികവര്‍ഗസഹകരണസംഘത്തിന്റെ സ്റ്റാള്‍ മേളയില്‍ ശ്രദ്ധേയമായി. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചിട്ടുള്ള എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലാണ് പട്ടികവര്‍ഗവികസനവകുപ്പിന്റെ നേതൃത്വത്തില്‍ ചൊള്ളനാവയല്‍ സംഘം സ്റ്റാള്‍ ഒരുക്കിയിരിക്കുന്നത്. ഇത് കൂടാതെ വിവിധ വനവിഭവങ്ങളായ കാട്ടുതേന്‍, ചെറുതേന്‍, കുന്തിരിക്കം, ശതാവരികിഴങ്ങ്, കല്ലൂര്‍വഞ്ചി, ഇഞ്ച, കസ്തൂരി മഞ്ഞള്‍, കുഴമ്പ് എന്നിവയും സ്റ്റാളിലുണ്ട്.

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആനുകൂല്യ വിതരണ മേള സംഘടിപ്പിച്ചു

പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന – വിപണന മേളയില്‍ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ആനുകൂല്യ വിതരണം സംഘടിപ്പിച്ചു. ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ എസ്. സേവ്യര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ റീഫണ്ട് ഇനത്തില്‍ 1,21,102 രൂപയും, പെന്‍ഷന്‍ ഇനത്തില്‍ 2,11,200 രൂപയും, മരണനാന്തര സഹായമായി 2,00000 രൂപയും ശവസംസ്‌കാര ചടങ്ങ് ഇനത്തില്‍ 10,000 രൂപയും ചികിത്സാ ധനസഹായമായി 58,267 രൂപയും തൊഴിലാളികളുടെ മക്കള്‍ക്ക് നല്‍കിയ സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ 14,000 രൂപയും വിതരണം ചെയ്തു.
ഉപദേശക സമിതി അംഗങ്ങളായ മലയാലപ്പുഴ മോഹന്‍, ഇ.കെ. ബേബി, പി.കെ. ഗോപി, പി.എസ്. ശശി, തോമസ് ജോസഫ്, സീനിയര്‍ ക്ലര്‍ക്കുമാരായ ബിനോയ് കൃഷ്ണന്‍, പ്രീത എസ് പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

കാഴ്ചയുടെ ഉത്സവമൊരുക്കി മേളയില്‍ പടയണി അരങ്ങേറി

എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ ഉത്സവക്കാഴ്ചയൊരുക്കി പടയണികോലം അരങ്ങേറി. കടമ്മനിട്ട ഗോത്രകലാകളരിയുടെ മാര്‍ക്കണ്ഡേയ ചരിത്രം കഥ പറഞ്ഞ കാലന്‍കോലം സുരേഷ്‌കുമാറാണ് വേദിയില്‍ അവതരിപ്പിച്ചത്. 42 വര്‍ഷത്തെ പടയണി പാരമ്പര്യമുള്ള പി.ടി. പ്രസന്നകുമാറാണ് കടമ്മനിട്ട ഗോത്രകലാകളരിയുടെ ആശാന്‍. ഏഴ് പേരാണ് കളരിയില്‍ ഇപ്പോഴുള്ളത്.
അന്ധകാരത്തിന് മുകളില്‍ പ്രകാശത്തിന്റെ ആധിപത്യമാണ് പടയണി. ഒരു കൈയ്യില്‍ വാളും ഒരു കൈയ്യില്‍ പന്തവുമേന്തി സുരേഷ്‌കുമാര്‍ കാലന്‍കോലവുമായി നിറഞ്ഞാടിയപ്പോള്‍ വേദി ഭക്തിനിര്‍ഭരമായ അന്തരീക്ഷമായി.

ദാരികനെ വധിച്ചിട്ടും അടങ്ങാത്ത കാളിയുടെ കോപം ശമിപ്പിക്കുന്നതിനായി സുബ്രഹ്മണ്യന്റെ ഉപദേശ പ്രകാരം ശിവന്‍ തന്റെ പരിവാരങ്ങളെ പലരൂപത്തിലും ഭാവത്തിലുമുള്ള കോലങ്ങള്‍ വരച്ചുകെട്ടി വിടുന്നു. അതുകണ്ട് കാളി കോപം മറന്ന് പൊട്ടിചിരിച്ചത്രേ. ഇതാണ് പടയണിക്ക് ആധാരമായ കഥ.

കാഴ്ചയുടെ ഉത്സവമൊരുക്കി മേളയില്‍ പടയണി അരങ്ങേറി

എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ ഉത്സവക്കാഴ്ചയൊരുക്കി പടയണികോലം അരങ്ങേറി. കടമ്മനിട്ട ഗോത്രകലാകളരിയുടെ മാര്‍ക്കണ്ഡേയ ചരിത്രം കഥ പറഞ്ഞ കാലന്‍കോലം സുരേഷ്‌കുമാറാണ് വേദിയില്‍ അവതരിപ്പിച്ചത്. 42 വര്‍ഷത്തെ പടയണി പാരമ്പര്യമുള്ള പി.ടി. പ്രസന്നകുമാറാണ് കടമ്മനിട്ട ഗോത്രകലാകളരിയുടെ ആശാന്‍. ഏഴ് പേരാണ് കളരിയില്‍ ഇപ്പോഴുള്ളത്.
അന്ധകാരത്തിന് മുകളില്‍ പ്രകാശത്തിന്റെ ആധിപത്യമാണ് പടയണി. ഒരു കൈയ്യില്‍ വാളും ഒരു കൈയ്യില്‍ പന്തവുമേന്തി സുരേഷ്‌കുമാര്‍ കാലന്‍കോലവുമായി നിറഞ്ഞാടിയപ്പോള്‍ വേദി ഭക്തിനിര്‍ഭരമായ അന്തരീക്ഷമായി.

ദാരികനെ വധിച്ചിട്ടും അടങ്ങാത്ത കാളിയുടെ കോപം ശമിപ്പിക്കുന്നതിനായി സുബ്രഹ്മണ്യന്റെ ഉപദേശ പ്രകാരം ശിവന്‍ തന്റെ പരിവാരങ്ങളെ പലരൂപത്തിലും ഭാവത്തിലുമുള്ള കോലങ്ങള്‍ വരച്ചുകെട്ടി വിടുന്നു. അതുകണ്ട് കാളി കോപം മറന്ന് പൊട്ടിചിരിച്ചത്രേ. ഇതാണ് പടയണിക്ക് ആധാരമായ കഥ.

വളര്‍ത്തു മൃഗങ്ങളുടെ വേനല്‍ക്കാല സംരക്ഷണം സെമിനാര്‍ ശ്രദ്ധേയമായി

വളര്‍ത്തു മൃഗങ്ങളുടെ വേനല്‍ക്കാല സംരക്ഷണം എന്ന വിഷയത്തില്‍ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ മൃഗസംരക്ഷണ വകുപ്പ് സംഘടിപ്പിച്ച സെമിനാര്‍ ശ്രദ്ധേയമായി.
പശുക്കളുടെ വേന
ല്‍ക്കാല പരിചരണം ഏറ്റവും ശ്രദ്ധയോടെയും കരുതലോടെയും വേണമെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡാനിയേല്‍ ജോണ്‍ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം മൂലം പശുക്കള്‍ക്കുണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ ദൂരീകരിക്കാനുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കണം. കടുത്ത വെയിലായതിനാല്‍ തണുത്ത ശുദ്ധജലം എല്ലാ മൃഗങ്ങള്‍ക്കും ലഭ്യമാക്കുക, വായു സഞ്ചാരമുള്ള തൊഴുത്തും ഫാനും ഉറപ്പുവരുത്തുക. മേല്‍ക്കൂരയ്ക്കു മുകളില്‍ പച്ചക്കറി പന്തല്‍/ തുള്ളി നന/ നനച്ച ചാക്ക് എന്നിവ ഇട്ട് തൊഴുത്തിനുള്ളില്‍ ചൂട് കുറയ്ക്കുക. മികച്ച കാലിത്തീറ്റ രാവിലെയും വൈകുന്നേരവുമായി നല്‍കുക തുടങ്ങി മൃഗസംരക്ഷണത്തില്‍ പൊതുവായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും അദ്ദേഹം പറഞ്ഞു

അരുമകളായി വളര്‍ത്തുന്ന നായ്ക്കള്‍, പൂച്ചകള്‍, കിളികള്‍ എന്നിവയെ കാറില്‍ അടച്ചു കൊണ്ടുപോകുന്ന പ്രവണത കൂടി വരുന്നത് സൂര്യാഘാതത്തിന് ഇടയാകും. യാത്രയില്‍ ഇവയ്ക്ക് വേണ്ട കാറ്റും വെളിച്ചവും, ശുദ്ധമായ തണുത്ത കുടിവെള്ളവും പ്രോബയോട്ടിക്‌സും ഉറപ്പു വരുത്തണമെന്ന് വിഷയാവതരണം നടത്തിയ ഓമല്ലൂര്‍ വെറ്ററിനറി ആശു പത്രിയിലെ സീനിയര്‍ സര്‍ജന്‍ ഡോ. ശുഭ പരമേശ്വരന്‍ പറഞ്ഞു.
കടുത്ത സൂര്യാഘാതം മരണകാരണമായേക്കാം. തളര്‍ച്ച, ഭക്ഷണം വേണ്ടായ്ക, പനി, വായില്‍ നിന്നും നുരയും പതയും വരുക, വായ തുറന്ന ശ്വസനം എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വിദഗ്ധ ചികിത്സ തേടണം. വെള്ളം നനച്ച് നന്നായി തുടക്കണം തുടങ്ങി വളര്‍ത്തു മൃഗങ്ങളുടെ ആരോഗ്യപരിപാലനവുമായും വളര്‍ത്തു മൃഗങ്ങളുടെ വേനല്‍ക്കാല സംരക്ഷണവുമായി ബന്ധപ്പെട്ടും നടത്തിയ സെമിനാര്‍ ഏറെ പ്രയോജനകരവും വിജ്ഞാനപ്രദവുമായി. പൊതുജനങ്ങളില്‍നിന്ന് ഉയര്‍ന്നുവന്ന സംശയങ്ങള്‍ക്കും മറുപടി നല്‍കി. ചടങ്ങില്‍ ഡോ. സുബിയന്‍, ഡോ. രാജേഷ് ബാബു, ഡോ. എ. കണ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഹൃദയം കീഴടക്കി റവന്യു വകുപ്പിന്റെ സാംസ്‌കാരിക പരിപാടി

ഫയല്‍ നോക്കാന്‍ മാത്രമല്ല കലാപ്രകടനത്തിലും തങ്ങള്‍ പിന്നിലല്ലെന്ന് തെളിയിക്കുന്ന പാട്ടും, നൃത്തവുമായി ജനഹൃദയം കീഴടക്കി റവന്യു വകുപ്പിലെ കലാകാരന്മാര്‍.
പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച സാംസ്‌കാരിക പരിപാടികള്‍ കാണികള്‍ക്ക് നവ്യാനുഭവമായി മാറി. റവന്യു വകുപ്പ് ഉദ്യോഗസ്ഥരും, അവരുടെ കുടുംബാംഗങ്ങളും പരിപാടികളില്‍ പങ്കെടുത്തു. കലാപരിപാടികള്‍ക്കൊപ്പം റവന്യു വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും പൊതുജനങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് സ്ലൈഡ്‌ഷോ നടത്തുകയും ചെയ്തു.

error: Content is protected !!