konnivartha.com: പത്തനംതിട്ട ജില്ലയിലെ ഹോമിയോ സ്ഥാപനങ്ങളില്‍ ഫാര്‍മസിസ്റ്റ് തസ്തികകളില്‍ ഒഴിവുകള്‍ വരുന്നതിനുസരിച്ച് താത്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് ഫാര്‍മസിസ്റ്റുമാരുടെ ലിസ്റ്റ് തയാറാക്കുന്നതിന് അഭിമുഖം നടത്തുന്നു.
ഹോമിയോപ്പതി ഫാര്‍മസിയില്‍ സര്‍ക്കാര്‍ അംഗീകൃത എന്‍സിപി, സിസിപി യോഗ്യതയുളളവരെ മാത്രം പരിഗണിക്കും. ദിവസ വേതനം 780 രൂപ. മാക്സിമം വേതനം 21060 രൂപ. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മേയ് 17ന് രാവിലെ 10.30 ന് അടൂര്‍ റവന്യൂ ടവറില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ : 04734 226063.