അടൂർ: അമൂല്യ സ്നേഹത്തിന്‍റെ അവസാന വാക്കാണ് അമ്മയെന്ന് ചലച്ചിത്ര താരവും മഹാത്മാ ജന സേവന കേന്ദ്രം രക്ഷാധികാരിയുമായ സീമാ ജി.നായർ. അടൂർ മഹാത്മജന സേവന കേന്ദ്രത്തിൽ നടന്ന മാതൃദിനത്തിൽ അന്തേവാസികളായ അമ്മമാരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സീമാ ജി.നായർ. മഹാത്മജന സേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല അധ്യക്ഷനായി.സെക്രട്ടറി എ.പ്രിഷീൽഡ, പി.ആൻ്റണി,ജി.മഞ്ജുഷ, പ്രിയ തുളസീധരൻ, ഒ.ജി.സിത്താര എന്നിവർ പങ്കെടുത്തു.