Trending Now

പ്രൊഫ. കെ.വി തമ്പി മാധ്യമ പുരസ്ക്കാരം ബിജു കുര്യന്

 

konnivartha.com /പത്തനംതിട്ട . പത്രപ്രവർത്തകനും അദ്ധ്യാപകനും നടനും എഴുത്തുക്കാരനുമായ പ്രൊഫ. കെ.വി.തമ്പിയുടെ പേരിൽ പ്രൊഫ.കെ.വി.തമ്പി സൗഹൃദവേദി ഏർപ്പെടുത്തിയ രണ്ടാമത് മികച്ച മാധ്യമ പ്രവർത്തകനുള്ള പുരസ്ക്കാരം ദീപിക പത്തനംതിട്ട ബ്യൂറോ ചീഫ് ബിജു കുര്യന് നൽകും.

2023 ജൂൺ ആറിന് പത്തനംതിട്ടയിൽ നടക്കുന്ന പ്രൊഫ. കെ.വി തമ്പി പത്താം അനുസ്മരണ സമ്മേളനത്തിൽ പുരസ്ക്കാരം വിതരണം ചെയ്യുമെന്ന് പ്രൊഫ. കെ.വി. തമ്പി സൗഹൃദവേദി സെക്രട്ടറി സലിം പി. ചാക്കോ അറിയിച്ചു.കഴിഞ്ഞ വർഷം കേരളകൗമുദി കൊല്ലം സ്പെഷ്യൽ കറസ്പോണ്ടന്റ് സാം ചെമ്പകത്തിലിന് ആയിരുന്നു പുരസ്കാരം.

error: Content is protected !!