konnivartha.com : കോന്നി മെഡിക്കല്‍ കോളജില്‍ അനാട്ടമി വിഭാഗത്തിലേക്ക് കരാര്‍ വ്യവസ്ഥയില്‍ തിയേറ്റര്‍ അസിസ്റ്റന്റ് തസ്തികയില്‍ നിലവിലെ ചട്ടങ്ങള്‍ക്ക് വിധേയമായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ മേയ് 16 ന് രാവിലെ 10.30 ന് കോന്നി മെഡിക്കല്‍ കോളേജില്‍ നടത്തുന്നു.
താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ തൊഴില്‍ പരിചയത്തിന്റെ രേഖകള്‍, തിരിച്ചറിയല്‍ രേഖകള്‍, മറ്റ് രേഖകള്‍ എന്നിവയുടെ അസലും, പകര്‍പ്പുകളും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂവിനു ഹാജരാകണം. രജിസ്ട്രേഷന് അന്നേ ദിവസം രാവിലെ ഒന്‍പത് മുതല്‍ 10 വരെ മാത്രമായിരിക്കും. ( അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും, പത്തനംതിട്ട ജില്ലയിലുള്ളവര്‍ക്കും മുന്‍ഗണന).