Trending Now

ജിബിജി നിക്ഷേപ തട്ടിപ്പ്; ഒളിവിലായിരുന്ന നാല് ഡയറക്ടർമാർ കൂടി അറസ്റ്റിൽ

 

konnivartha.com :ജിബിജി നിക്ഷേപ തട്ടിപ്പ് കേസിൽ സ്ഥാപനത്തിന്റെ ഒളിവിലായിരുന്ന നാല് ഡയറക്ടർമാർ കൂടി അറസ്റ്റിലായി. കാസർഗോഡ് ഗ്ലോബൽ ബിസിനസ് ഗ്രൂപ്പ് (ജിബിജി) നിധി ലിമിറ്റഡ് സ്ഥാപനത്തിന്റെ ഡയറക്ടർമാരായിരുന്ന സുബാഷ്, രജീഷ്, പ്രീജിത്ത്, റസാഖ് എന്നിവരാണ് അറസ്റ്റിലായത്. കമ്പനി ചെയർമാൻ, മാനേജർ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

 

നാല് ജില്ലകളിലായി 400 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. 5500ൽ അധികം നിക്ഷേപകർ ഈ തട്ടിപ്പിന് ഇരയായത്. കാസർഗോഡ് കുണ്ടുകുഴിയിലാണ് ഈ ജിബിജി നിധി എന്ന സ്ഥാപനം പ്രവർത്തിച്ചു വന്നത്.

 

നിക്ഷേപത്തിന് 80%നു മുകളിൽ പലിശ വാഗ്ദാനം ചെയ്താണ് സ്ഥാപനം തട്ടിപ്പ് നടത്തിയത്. ഒരു ലക്ഷം രൂപക്ക് പത്തുമാസം കൊണ്ട് എൺപതിനായിരം രൂപ പലിശ വാഗ്ദാനം ചെയ്ത നിക്ഷേപകരിൽ നിന്ന് തട്ടിയത് 400 കോടി രൂപ. കാസർകോടിന് പുറമെ വയനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ നിക്ഷേപകരും പരാതിയുമായി എത്തി. 18 കേസുകളാണ് ഇതുവരെ ഈ തട്ടിപ്പുമായി ബന്ധപ്പെട്ട രജിസ്റ്റർ ചെയ്തിട്ടുള്ളത്.