
konnivartha.com : മെയ് ദിനാഘോഷ പരിപാടികളുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ കോന്നി പബ്ലിക്ക് ലൈബ്രറി ഹാളിൽ തൊഴിൽ നിയമങ്ങളും ഇന്ത്യൻ ഭരണഘടനയും എന്ന വിഷയത്തിൽ നിയമ ബോധന ക്ലാസ്സ് നടത്തി.
പത്തനംതിട്ട ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കാർത്തിക പ്രസാദ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു.അഡ്വ.കെ. കല, പി.വി. കമലാസനൻ നായർ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
അഡ്വ.എസ്. മോഹൻകുമാർ, എൻ.എസ്. മുരളീ മോഹൻ ,ആർ.സുരേഷ് കുമാര്‍ , സി.പി.ഹരിദാസ്, സജികുമാർ, ആർ. പ്രദോഷ് കുമാർ, സി.കെ.സുധർമ്മൻ, ഗ്ലാഡിസ് ,അജയൻ,ജി.ഉഷ എന്നിവർ സംസാരിച്ചു.