Trending Now

മനുഷ്യ ജീവിതം ഒരു തീർത്ഥാടനമാണ്: മന്ത്രി വീണാ ജോർജ്ജ്

 

മൈലപ്രാ: ഓരോ മനുഷ്യന്റെ ജീവിതവും ഒരു തീർത്ഥാടനമാണ്. സത്യം കണ്ടെത്തുന്നതിനുവേണ്ടിയുള്ള ജീവിതത്തിന്റെ അന്വേഷണമാണ്. ഒരു വിശ്വാസിയെ സംബന്ധിച്ചടത്തോളം ഈശ്വര സാക്ഷാത്കാരത്തിനുവേണ്ടിയുള്ള പ്രയാണമാണ് ഓരോ ജീവിതവും. ജീവിതമാകുന്ന തീർത്ഥാടനത്തെ ഓർമ്മിപ്പിക്കുന്നതും അതേ കുറിച്ചുള്ള ധ്യാനത്തിന് പ്രേരിപ്പിക്കുന്നതും നവീകരണത്തിന്റെ അനുഭവം നമുക്ക് സമ്മാനിക്കുന്നതുമാവണം ഈ തീർത്ഥാടനവാരമെന്ന് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു

 

മൈലപ്രാ വലിയപള്ളി പെരുന്നാളിനോടനുബന്ധിച്ച് നടന്ന തീർത്ഥാടനവാരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി വീണാ ജോർജ്ജ്. ഇടവക വികാരി ഫാ. റോയി മാത്യു സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ ഭദ്രാസനാധിപൻ അഭി. ഡോ. മാത്യൂസ് മാർ തീമോത്തിയോസ് തിരുമനസ്സുകൊണ്ട്‌ അനുഗ്രഹ പ്രഭാഷണവും ജോർജിയൻ അവാർഡ് ഫോർ എക്സലൻസ് പുരസ്‌കാരം 2023 സമർപ്പിച്ചു. പത്തനംതിട്ട മാർ യൗസേബിയോസ് പാലിയേറ്റീവ് കെയർ ഡയറക്ടർ ഫാ. ഗബ്രിയേൽ ജോസഫ് അച്ചൻ തൻ വർഷത്തെ ജോർജിയൻ അവാർഡ് ഫോർ എക്സലൻസ് 2023 പുരസ്‌കാരം ഏറ്റുവാങ്ങി .

 

 

സമ്മേളനത്തിൽ ഫാ. സജു ഫിലിപ്പ്, സഭാ മാനേജിങ് കമ്മിറ്റി അംഗം മാത്യു ഉമ്മൻ, ഇടവക ട്രസ്റ്റി ജോസ് പി. തോമസ്, ഇടവക സെക്രട്ടറി സിബി ജേക്കബ് തോമസ്, ജനറൽ കൺവീനർ എം. ജി. മത്തായി, കൺവീനർമാരായ മാത്യു ശാമുവേൽ, പ്രിൻസ് പി. ജോർജ്ജ്, ആകാശ് മാത്യു വർഗീസ് എന്നിവർ പ്രസംഗിച്ചു.