കോന്നി :കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം )പത്താമുദയ തിരു മഹോത്സവത്തിന്റെ ഭാഗമായുള്ള ഒൻപതാം ഉത്സവം എസ് എൻ ഡി പിയോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പത്മ കുമാർ ഭദ്രദീപം തെളിയിച്ചു ധന്യമാക്കി
പന്തളം നഗരസഭ കൗൺസിലർ കെ. വി പ്രഭ, പൊതു പ്രവർത്തകൻ മേലൂട് ഗോപാലകൃഷ്ണൻ, എസ് എൻ ഡി പി യോഗം അസിസ്റ്റന്റ് സെക്രട്ടറി റ്റി പി . സുന്ദരേശൻ എന്നിവർ പത്താമുദയ മഹോത്സവത്തിന് ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സലിം കുമാർ സ്വാഗതം പറഞ്ഞു