Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിച്ചുകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംസാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ @ കോന്നിവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും

പത്തനംതിട്ട ജില്ലയിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 18/04/2023)

നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ പദ്ധതിക്ക് തുടക്കം കുറിച്ച് കടമ്പനാട് ഗ്രാമപഞ്ചായത്ത്

സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടപ്പാക്കുന്ന ‘നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ’ പദ്ധതിക്ക് ജില്ലയില്‍ കടമ്പനാട് ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. കാലാവസ്ഥ വ്യതിയാനത്തിന്റെ മുഖ്യകാരണമായി കണക്കാക്കപ്പെടുന്ന ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളല്‍ ലഘൂകരിക്കുകയാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ആര്‍ അജിത്കുമാര്‍ ,ഡോ.കെ.പി കൃഷ്ണന്‍കുട്ടി എന്നിവര്‍ പദ്ധതി വിശദീകരിച്ചു.യോഗത്തില്‍ സംഘാടക സാങ്കേതിക സമിതിയുടെ രൂപീകരണവും നടന്നു. വൈസ് പ്രസിഡന്റ് എസ് രാധാകൃഷ്ണന്‍, സെക്രട്ടറി ജയന്‍ ജോണി,അസിസ്റ്റന്റ് സെക്രട്ടറി എസ് അശോക് കുമാര്‍, ജനപ്രതിനിധികള്‍,നവ കേരളം കര്‍മപദ്ധതി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഹരിതകര്‍മസേനക്ക് ഇലക്ട്രിക് വാഹനം കൈമാറി ആറന്മുള ഗ്രാമപഞ്ചായത്ത്

അജൈവ മാലിന്യ ശേഖരണം കൂടുതല്‍ സുതാര്യമാക്കാന്‍ ഹരിതകര്‍മ സേനക്ക് ഇലക്ട്രിക് ഓട്ടോറിക്ഷ നല്‍കി ആറന്മുള ഗ്രാമപഞ്ചായത്ത്. ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് താക്കോല്‍ കൈമാറി ഇലക്ട്രിക് ഓട്ടോറിക്ഷ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്  ഷീജ ടി ടോജി  നിര്‍വഹിച്ചു. 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4,48,407 രൂപ ചെലവഴിച്ചാണ് പുതിയ വാഹനം വാങ്ങിയത്.

നിലവില്‍ പഞ്ചായത്ത് കരാര്‍ അടിസ്ഥാനത്തില്‍ വാടകയ്‌ക്കെടുത്ത വാഹനത്തിലായിരുന്നു ഹരിത കര്‍മസേന മാലിന്യങ്ങള്‍ ശേഖരിച്ചിരുന്നത്. അജൈവമാലിന്യങ്ങള്‍ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും വാര്‍ഡ്തലത്തില്‍ ശേഖരിച്ച് മിനി എം.സി.എഫ്, എം.സി.എഫ്, എന്നിവിടങ്ങളില്‍ എത്തിക്കുന്നതിനാണ് വാഹനം ലഭ്യമാക്കിയിരിക്കുന്നത്. സെക്രട്ടറി ആര്‍ രാജേഷ്, അസിസ്റ്റന്റ് സെക്രട്ടറി പി ശ്രീലേഖ,ഹരിത കര്‍മസേന അംഗങ്ങള്‍, പഞ്ചായത്തംഗങ്ങള്‍ ,വാര്‍ഡ് അംഗങ്ങള്‍, സിഡിഎസ് അംഗങ്ങള്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
മല്ലപ്പളളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ അവധികാല കോഴ്സുകളായ ആനിമേഷന്‍, ബ്ലൂ ജെ,  മറ്റ് കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ എന്നിവയിലേക്ക് അഡ്മിഷന്‍ തുടരുന്നു. ഫോണ്‍ : 0469 2961525, 8078140525. ഇ മെയില്‍ : [email protected].

ഡേറ്റാ എന്‍ട്രി നിയമനം
മെഴുവേലി ഗ്രാമപഞ്ചായത്തില്‍ നിലവിലുളള കെട്ടിടങ്ങളുടെ  വിവരശേഖരണത്തിനും ഡേറ്റ എന്‍ട്രിക്കുമായി താത്കാലിക അടിസ്ഥാനത്തില്‍ ആളെ നിയമിക്കുന്നതിലേക്കായി  ഡിപ്ലോമ (സിവില്‍ എഞ്ചിനീയറിംഗ്), ഐടിഐ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഐടിഐ സര്‍വെയര്‍ എന്നിവയില്‍ കുറയാത്ത യോഗ്യതുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഏപ്രില്‍ 26 ന് മുമ്പായി പഞ്ചായത്ത് ഓഫീസില്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണമെന്ന് മെഴുവേലി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.  ഫോണ്‍ : 0468 2257228.

 

മലിനീകരണ പ്രശ്നപരിഹാരത്തിന് സോഷ്യല്‍ മീഡിയായില്‍ വേദിയൊരുക്കി ശുചിത്വമിഷന്‍
സംസ്ഥാന സര്‍ക്കാരിന്റെ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശുചിത്വമിഷന്‍ മഴയെത്തും മുന്‍പേ മനുഷ്യ ഡ്രോണുകള്‍ എന്ന പേരില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന സോഷ്യല്‍മീഡിയ ജനകീയ ഓഡിറ്റ് സംഘടിപ്പിക്കുന്നു. മണ്‍സൂണ്‍ കാലമാരംഭിക്കുന്നതിനു മുമ്പേ വൃത്തിയാക്കേണ്ട ഇടങ്ങള്‍, പരിഹരിക്കേണ്ട മാലിന്യപ്രശ്നങ്ങള്‍ എന്നിവ ജില്ലാ ശുചിത്വ മിഷന്റെ https://facebook.com/groups/6339834542746184/ സോഷ്യല്‍മീഡിയ ഗ്രൂപ്പില്‍ ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്യാവുന്നതാണ്. ഓരോ പോസ്റ്റും പ്രത്യക്ഷപ്പെടുന്ന ദിവസം മുതല്‍ പരിഹരിക്കപ്പെടുന്നതുവരെയുള്ള ദിവസങ്ങള്‍ പൊതുജനങ്ങള്‍ക്കുള്‍പ്പെടെ കൗണ്ട്ഡൗണായി കാണാന്‍ സാധിക്കും. സമയബന്ധിതമായി പ്രശ്നം പരിഹരിച്ച് പ്രശ്‌നപരിഹാരത്തിന്റെ ചിത്രവും ആദ്യചിത്രവും ചേര്‍ത്ത് പോസ്റ്റ്‌ചെയ്യും. ഫോണ്‍: 0468 2322014.

ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ ശുചിത്വ പദവിയിലേക്ക്
ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തില്‍ ആരോഗ്യ ശുചിത്വ കൗണ്‍സില്‍ യോഗം ഊന്നുകല്‍ വനിത കമ്മ്യുണിറ്റി ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ജോര്‍ജ്ജ് തോമസ് ഉദ്ഘാടനം ചെയ്തു. നിര്‍മ്മല ഗ്രാമം നിര്‍മ്മല നഗരം നിര്‍മ്മല ജില്ല എന്ന ലക്ഷ്യം കൈവരിക്കുന്നതിലേക്ക് പഞ്ചായത്ത് തലത്തിലും തുടര്‍ന്ന് വാര്‍ഡ് തലത്തിലും യോഗം കൂടി മെയ് 30 നകം സമ്പൂര്‍ണ ലക്ഷ്യം കൈവരിക്കുന്നതിനുള്ള തീരുമാനം യോഗം കൈക്കൊണ്ടു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍  കെ.കെ.ശശി അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ കെ.ആര്‍ ശ്രീകുമാര്‍, സജി ജോണ്‍, ബിന്ദു റ്റി. ചാക്കോ, ലീല കേശവന്‍, രാജേഷ് കുമാര്‍, എം.ആര്‍ മധു , അന്നമ്മ ജിജി, സെക്രട്ടറി റീന ജോണ്‍, അസി.സെക്രട്ടറി എസ് വിശ്വരാജ്, ഹോമിയോ ഡോക്ടര്‍  മിനി പ്രേംലാല്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.വി.സുരേഷ് കുമാര്‍, ജെ.എച്ച്.ഐ ജി.ഗോപകുമാര്‍, മറ്റ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, നവകേരളം ആര്‍.പി എസ് ശില്‍പ എന്നിവര്‍ സംസാരിച്ചു. വിവിധ വാര്‍ഡുകളില്‍ നിന്നുമുള്ള മത,രാഷ്ട്രീയ പ്രതിനിധികള്‍, സ്‌കൂള്‍ പി.ടി.എ.  ഭാരവാഹികള്‍ , വ്യാപാര-വ്യവസായ പ്രതിനിധികള്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, പൊതുജനങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം
രണ്ടാം ലോകമഹായുദ്ധ സേനാനികള്‍ക്കും , വിധവകള്‍ക്കുമുളള പ്രതിമാസ സാമ്പത്തികസഹായം ഏപ്രില്‍ മുതല്‍ തുടര്‍ന്ന്  ലഭിക്കുന്നതിനു ജീവന സാക്ഷ്യപത്രം ഈ മാസം തന്നെ പത്തനംതിട്ട ജില്ലാ സൈനികക്ഷേമ ഓഫീസില്‍  സമര്‍പ്പിക്കണം. ലെഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്തവര്‍ക്ക് സാമ്പത്തികസഹായം തുടര്‍ന്ന് ലഭിക്കുന്നതല്ല എന്ന് പത്തനംതിട്ട ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.  ഫോണ്‍:0468-2961104.

 

ഹീമോഫീലിയ രോഗാവസ്ഥയെ പറ്റി ബോധവാന്മാരാകണം: ഡിഎംഒ
ഹീമോഫീലിയ രോഗാവസ്ഥയെ പറ്റിയും ചികിത്സ ലഭിക്കുന്ന സ്ഥലങ്ങളെപ്പറ്റിയും  പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍. അനിതകുമാരി പറഞ്ഞു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നടന്ന ലോക ഹീമോഫീലിയ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച്  സംസാരിക്കുകയായിരുന്നു ഡി എം ഒ.
മനുഷ്യ ശരീരത്തില്‍ സാധാരണഗതിയില്‍ രക്തം കട്ടപിടിക്കുന്നതിന് ആവശ്യമായ ക്ലോട്ടിങ്  ഘടകങ്ങളുടെ അഭാവം മൂലം രക്തം കട്ട പിടിക്കാതിരിക്കുകയും മുറിവുകളില്‍ നിന്നും അസാധാരണമായി രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്ന ഗുരുതര രക്തസ്രാവ വൈകല്യമാണ് ഹീമോഫീലിയ. ആശാധാര പദ്ധതിയുടെ കീഴില്‍  ജില്ലയിലെ പ്രധാന ആശുപത്രികളായ ജനറല്‍ ആശുപത്രി പത്തനംതിട്ട, ജനറല്‍ ആശുപത്രി അടൂര്‍, ജില്ലാ ആശുപത്രി കോഴഞ്ചേരി, താലൂക്ക് ആശുപത്രി റാന്നി, താലൂക്ക് ആശുപത്രി തിരുവല്ല എന്നിവിടങ്ങളില്‍ ഹീമോഫീലിയ ബാധിതര്‍ക്കുള്ള സൗജന്യ ചികിത്സയും മരുന്നുകളും ലഭ്യമാണന്നും ഡിഎംഒ ഓര്‍മിപ്പിച്ചു.
പത്തനംതിട്ട ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എ. അനിത അധ്യക്ഷത വഹിച്ച യോഗത്തില്‍ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ആശാധാര ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. പ്രെറ്റി  സക്കറിയ ജോര്‍ജ്  യോഗത്തില്‍ സ്വാഗതം പറഞ്ഞു. ദിനാചരണ പരിപാടിയുടെ ഭാഗമായി ഹീമോഫീലിയ ബാധിതര്‍ക്കുള്ള പുനരധിവാസ ചികിത്സയെ പറ്റി ഡോ. ആന്‍സി ജോസഫ് ക്ലാസുകള്‍ നയിച്ചു. ഹീമോഫീലിയ രോഗാവസ്ഥയെ പറ്റി ബ്രൂസ് വര്‍ഗീസ് തന്റെ  അനുഭവം പങ്കുവെച്ചു.

ജില്ലാ മാസ്മീഡിയ ഓഫീസര്‍(ആരോഗ്യം) ടി.കെ. അശോക് കുമാര്‍, എ.ആര്‍.എം. ഒ ഡോ ബെറ്റ്സി വി ബാബു,  ആര്‍.ബി.എസ്.കെ കോ-ഓര്‍ഡിനേറ്റര്‍ ജിഷ സാരു തോമസ്,  നഴ്സിംഗ് സൂപ്രണ്ട് വി.സുഷ, ജനറല്‍ ആശുപത്രി പിആര്‍ഒ സുധീഷ് ജി പിള്ള, ആരോഗ്യ വകുപ്പിലെ മറ്റ്  ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

കോട്ടാങ്ങല്‍ പഞ്ചായത്തിലെ സമഗ്ര ജല വിതരണം:33.13 കോടി രൂപയുടെ പ്രവൃത്തി ടെന്‍ഡര്‍ ചെയ്തു
കോട്ടാങ്ങല്‍ പഞ്ചായത്തിലെ സമഗ്ര ജല വിതരണത്തിന് 33.13 കോടി രൂപയുടെ പ്രവൃത്തി ടെന്‍ഡര്‍ ചെയ്തതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ജല്‍ ജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇവിടെ സമഗ്ര ജലവിതരണം നടത്തുന്നത്. നിലവിലുള്ള പെരുമ്പാറ, മലമ്പാറ പദ്ധതികള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ ജലവിതരണ കുഴലുകള്‍ സ്ഥാപിക്കുന്നത്. കോട്ടാങ്ങല്‍ – ആനിക്കാട് സമഗ്ര കുടിവെള്ള പദ്ധതി വരുന്നതോടെ ഈ രണ്ട് പദ്ധതികളും ആ പദ്ധതിയുമായി ലയിക്കും. തുടര്‍ന്ന് ട്രീറ്റ്മെന്റ് ചെയ്ത വെള്ളം ഇവിടേക്ക് എത്തിക്കാനും ആകും.
മണിമല പുത്തൂര്‍പടിയില്‍ നിന്നാണ് മലമ്പാറ പദ്ധതിയിലേക്ക് നിലവില്‍ വെള്ളം എത്തിക്കുന്നത്. മലമ്പാറയില്‍ രണ്ട് എം എല്‍ ഡി ശേഷിയുള്ള ഒരു പുതിയ ട്രീറ്റ്മെന്റ് പ്ലാന്റ്് നിര്‍മിക്കും. കുന്നനോലിയില്‍ പുതിയ ടാങ്കും നിര്‍മിക്കും. മലമ്പാറ പദ്ധതിയുടെ കീഴില്‍ 2353 ഹൗസ് കണക്ഷനുകള്‍ ആണ് പദ്ധതി വഴി നല്‍കുക. 14.89 കി.മീ ദൂരത്തില്‍ ഡി ഐ പൈപ്പുകളും 81 കീമീ ദൂരത്തില്‍ പിവിസി പൈപ്പുകളും 6.96 കി മീ ദൂരത്തില്‍ ജി ഐ പൈപ്പുകളും ഉള്‍പ്പെടെ 102.85 കി.മീ ദൂരത്തില്‍ മലമ്പാറ പദ്ധതിയുടെ കീഴില്‍ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കും.
മണിമലയാറിലെ ശാസ്താംകോയിക്കല്‍ കടവില്‍ നിന്നാണ് പെരുമ്പാറ കുടിവെള്ള പദ്ധതിയിലേക്ക് വെള്ളം എത്തിക്കുന്നത്. 1753 ഹൗസ് കണക്ഷനുകള്‍ ആണ് പെരുമ്പാറ പദ്ധതിയുടെ കീഴില്‍ നല്‍കുന്നത്. 6.50 കി.മീ ഡിഐ പൈപ്പുകളും 32.78 കിമീ ദൂരത്തില്‍ പിവിസി പൈപ്പുകളും 12.29 കിമീ ദൂരത്തില്‍ ജിഐ പൈപ്പുകളും ഉള്‍പ്പെടെ 51.57 കി.മീ ദൂരം പൈപ്പ് ലൈനുകള്‍ സ്ഥാപിക്കും
ആര്‍ദ്രകേരളം പുരസ്‌കാരം: ഗ്രാമപഞ്ചായത്ത് വിഭാഗത്തില്‍ 

സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം നേടി ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത്
ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം പുരസ്‌കാരം ഒന്നാം സ്ഥാനം( ഗ്രാമപഞ്ചായത്ത് വിഭാഗം- സംസ്ഥാനതലം )  മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് തോമസിന്റെ നേതൃത്വത്തിലുള്ള സംഘം ഏറ്റുവാങ്ങി.  തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന അവാര്‍ഡ് വിതരണ ചടങ്ങില്‍ പഞ്ചായത്തില്‍ നിന്നുള്ള ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും, ആരോഗ്യപ്രവര്‍ത്തകരും പങ്കെടുത്തു.
നവ കേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അംഗീകാരമായി ആര്‍ദ്ര കേരളം പുരസ്‌കാരം നല്‍കിവരുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ മേഖലയില്‍ ചെലവഴിച്ച തുക, സ്വാന്തന പരിചരണ പരിപാടികള്‍, കായകല്‍പ്, മറ്റ് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ചാണ് മുന്‍ഗണനാ പട്ടിക തയാറാക്കുകയും പുരസ്‌കാരത്തിന് തിരഞ്ഞെടുക്കുകയും ചെയ്യുന്നത്. ഇതുകൂടാതെ പ്രതിരോധ കുത്തിവയ്പ്പ് വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍ മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, നടപ്പാക്കിയ നൂതനമായ ആശയങ്ങള്‍ പൊതുസ്ഥലങ്ങളിലെ മാലിന്യനിര്‍മാര്‍ജനം തുടങ്ങിയവയും പുരസ്‌കാരത്തിന് വേണ്ടി പരിഗണിച്ചു.
2019 ല്‍ ജില്ലാതലത്തില്‍( ഗ്രാമപഞ്ചായത്ത് വിഭാഗത്തില്‍ ) ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് ആര്‍ദ്ര കേരളം പുരസ്‌കാരം ഒന്നാം സ്ഥാനത്തിന് അര്‍ഹമായിട്ടുണ്ട്. കൂടാതെ കായകല്‍പ് പുരസ്‌കാരം, ദേശീയ ഗുണനിലവാര അംഗീകാരം(എന്‍ക്യുഎസ് ), സംസ്ഥാന സര്‍ക്കാരിന്റെ   കേരള അക്രഡിറ്റേഷന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഫോര്‍ ഹോസ്പിറ്റല്‍സ് പുരസ്‌കാരവും മുന്‍പ് പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്. ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിന്റെയും ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളാണ് ഈ പുരസ്‌കാരം നേടാന്‍ സഹായിച്ചതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ജോര്‍ജ് തോമസ് അറിയിച്ചു.
മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ലോക്ക്
ഉദ്ഘാടനം: കാല്‍ ലക്ഷം ആളുകള്‍ പങ്കെടുക്കും.


**ഉദ്ഘാടന ക്രമീകരണങ്ങള്‍ വിലയിരുത്തി അഡ്വ.കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ചേര്‍ന്നു.

മുഖ്യമന്ത്രി പങ്കെടുക്കുന്ന ഗവ.മെഡിക്കല്‍ കോളേജ് അക്കാദമിക്ക് ബ്ലോക്ക് ഉദ്ഘാടനത്തിന് കാല്‍ലക്ഷം പേരുടെ പങ്കാളിത്തം ഉണ്ടാകുമെന്ന് സംഘാടക സമിതി യോഗം വിലയിരുത്തി. ഇതിനാവശ്യമായ വിപുലമായ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ മെഡിക്കല്‍ കോളജില്‍ പുരോഗമിക്കുന്നു.

ഏപ്രില്‍ 24 നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മെഡിക്കല്‍ കോളജ് അക്കാദമിക്ക് ബ്ലോക്ക് ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടന സമ്മേളനത്തില്‍ കാല്‍ലക്ഷം പേര്‍ക്ക് പങ്കെടുക്കാനുള്ള പന്തലാണ് തയാറാക്കുന്നത്. ഉദ്ഘാടന പരിപാടിയുടെ സ്റ്റേജിന്റെയും, പന്തലിന്റെയും നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും, മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ പോലീസ് ഒരുക്കുമെന്നും അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. സ്റ്റേജ് നിര്‍മിക്കാനുള്ള സ്ഥലം എം.എല്‍.യും, പോലീസ്, പൊതുമരാമത്ത് ,മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഉള്‍പ്പടെയുള്ള വിവിധ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘവും സന്ദര്‍ശിച്ചു. മെഡിക്കല്‍ കോളജ് കാമ്പസില്‍ അക്കാദമിക് ബ്ലോക്കിന് മുന്‍വശത്തായാണ് ഉദ്ഘാടനത്തിനായുള്ള സ്റ്റേജും പന്തലും തയാറാകുന്നത്.
ഈ ഭാഗം നിരപ്പാക്കി തയ്യാറാക്കിയിട്ടുണ്ട്.ഉദ്ഘാടന ദിവസം എന്‍എച്ച്എമ്മിന്റെ നേതൃത്വത്തില്‍ വിവ കാമ്പയിനുമായി ബന്ധപ്പെട്ട് 15 വയസ് മുതല്‍ 55 വയസ് വരെയുള്ള സ്ത്രീകള്‍ക്കായി ഹീമോഗ്ലോബിന്‍ സ്‌ക്രീനിംഗ് സംഘടിപ്പിക്കും. ഉദ്ഘാടന പരിപാടിയുടെ ലൈവ് സംപ്രേക്ഷണത്തിനായി മെഡിക്കല്‍ കോളജ് കോമ്പൗണ്ടില്‍ എല്‍ഇഡി വാളുകള്‍ സ്ഥാപിക്കും.
ദേശീയ മെഡിക്കല്‍ കമ്മീഷന്റെ അംഗീകാരം ലഭിച്ചതോടെ കഴിഞ്ഞ വര്‍ഷമാണ് 100 സീറ്റുകളിലേക്കുള്ള വിദ്യാര്‍ഥി പ്രവേശനം നടന്നത്. ശേഷിച്ച അടിസ്ഥാന സൗകര്യങ്ങള്‍ കൂടി ഒരുക്കാനായതോടെ അടുത്ത ബാച്ചിലേക്കുള്ള വിദ്യാര്‍ഥി പ്രവേശനത്തിനും അനുമതി നേടാന്‍ മെഡിക്കല്‍ കോളജിന് സാധിച്ചു. രണ്ടാം ഘട്ട നിര്‍മാണ- വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 352 കോടി രൂപയാണ് കിഫ്ബിയില്‍ നിന്നും കോന്നി മെഡിക്കല്‍ കോളജിനായി അനുവദിച്ചത്. രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എയെ കൂടാതെ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. മിറിയം വര്‍ക്കി, എച്ച്എന്‍എല്‍ സീനിയര്‍ പ്രോജക്ട് മാനേജര്‍ ബി. ജീവ, ചീഫ് പ്രോജക്ട് മാനേജര്‍ ആര്‍. രതീഷ് കുമാര്‍, കോന്നി ഡിവൈഎസ്പി രാജപ്പന്‍ റാവുത്തര്‍, പിഡബ്ല്യുഡി അസി.എഞ്ചിനീയര്‍ മെജോ, പബ്ലിസിറ്റി ചെയര്‍മാന്‍ ശ്യാംലാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പെരുനാട്ടിൽ കടുവയെ കണ്ടെത്താൻ ഡ്രോൺ നിരീക്ഷണം
കടുവ ഭീഷണി നേരിടുന്ന പെരുനാട്ടിൽ കടുവയെ കണ്ടെത്തുന്നതിന് ഡ്രോൺ നിരീക്ഷണം നടത്തുവാൻ തീരുമാനമായി. അഡ്വ.  പ്രമോദ് നാരായണൻ എംഎൽഎ നൽകിയ നിർദേശത്തെ തുടർന്നാണ് നടപടി. പെരുനാട് കൂനങ്കര, കോളാമല, ബഥനി പുതുവേൽ എന്നീ സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവങ്ങളിൽ  കടുവയുടെ  സാന്നിധ്യം ഉണ്ടായത്. അധികൃതർ നടത്തിയ പരിശോധനയിൽ കടുവ ആണെന്ന് തെളിഞ്ഞതിനെ തുടർന്ന് പിടിക്കാൻ കൂടു വച്ചെങ്കിലും കടുവയെ കിട്ടിയില്ല. ഇതിനിടയ്ക്ക് പല ഭാഗങ്ങളിലും കടുവ സാമീപ്യം ഉള്ളതായി പരാതി ഉയർന്നതോടെ ജനങ്ങൾ പരിഭ്രാന്തരായി. തുടർന്നാണ് ഡ്രാേൺ ഉപയോഗിച്ച് വിശദമായ പരിശോധന നടത്താൻ എംഎൽഎ നിർദേശിച്ചത്. ബുധനാഴ്ച മുതൽ പരിശോധന ആരംഭിക്കും.