konnivartha.com : സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി അര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്തനംതിട്ട ജില്ലയിലെ സീതത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ആരോഗ്യവും വനിതാ ശിശു വികസനവും വകുപ്പ് മന്ത്രി വീണാ ജോര്‍ജ് യോഗത്തില്‍ അധ്യക്ഷയായി.
സീതത്തോട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന പ്രാദേശിക ചടങ്ങില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു. നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായി ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി എല്ലാവര്‍ക്കും പ്രാപ്യവും സമഗ്രവും, ഗുണനിലവാരം ഉള്ളതുമായ ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുന്നതിനായാണ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നത്.
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടുന്ന പ്രീചെക്ക്, പ്രൈമറി, സെക്കന്‍ഡറി വെയിറ്റിംഗ് ഏരിയകള്‍, രോഗികളുടെ സ്വകാര്യത ഉറപ്പാക്കും വിധമുള്ള പരിശോധനാ മുറികള്‍, നവീകരിച്ച ഫാര്‍മസി, നവീകരിച്ച ലാബ്, ഇഞ്ചക്ഷന്‍ റൂം, ഇമ്മ്യൂണൈസേഷന്‍ റൂം, പാലിയേറ്റീവ് കെയര്‍, ശൗചാലയങ്ങള്‍ എന്നീ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സീതത്തോട് കുടുംബരോഗ്യ കേന്ദ്രത്തില്‍ ആരോഗ്യ കേരളം പദ്ധതിയില്‍നിന്ന് 16.02 ലക്ഷവും ഗ്രാമപഞ്ചായത്ത് വിഹിതമായി 23.96 ലക്ഷം രൂപയും ചിലവഴിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് പി.ആര്‍. പ്രമോദ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലേഖാ സുരേഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്് ബീന മുഹമ്മദ് റാഫി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍. അനിതകുമാരി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോബി ടി ഈശോ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീലജ അനില്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീദേവി രതീഷ്, ശ്യാമള ഉദയഭാനു, രാധാ ശശി, ഗംഗമ്മ മുനിയാണ്ടി, ഡെപ്യൂട്ടി ഡിഎംഒ(ആരോഗ്യം ) ഡോ. സി.എസ്. നന്ദിനി, ജില്ലാ മാസ് മീഡിയ ഓഫീസര്‍( ആരോഗ്യം ) ടി.കെ. അശോക് കുമാര്‍, ടെക്നിക്കല്‍ അസിസ്റ്റന്റുമാരായ വി.സി. കോശി, കെ.പി. ജയകുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. വിന്‍സെന്റ് സേവ്യര്‍, രാഷ്ട്രീയ, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു