konnivartha.com : കോന്നി മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. സ്വാഗതസംഘം ഓഫീസ് അഡ്വ. കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. മെഡിക്കല്‍ കോളജ് കാമ്പസിനുള്ളിലുള്ള കെട്ടിടത്തിലാണ് സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
മലയോര ജനതയുടെ ഏറെക്കാലമായുള്ള സ്വപ്നമാണ് കോന്നി മെഡിക്കല്‍ കോളജിന്റെ വികസനം. അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം കൂടി നടക്കുന്നതോടെ ആരോഗ്യവിദ്യാഭ്യാസരംഗത്ത് ജില്ല വന്‍ കുതിപ്പിനൊരുങ്ങുകയാണ്. ഏപ്രില്‍ 24ന് മുഖ്യമന്ത്രി പിണറായി വിജയനാണ് കോന്നി മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്.
മുഖ്യമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സുരക്ഷ വിലയിരുത്താനും വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കാനും വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച യോഗം ചേരും.മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ യോഗം കോളജ് പ്രിന്‍സിപ്പലിന്റെ സാന്നിധ്യത്തില്‍ ചേരാനും ഉദ്ഘാടന ദിവസം എന്‍എച്ച്എമ്മിന്റെ നേതൃത്വത്തില്‍ വിവ കാമ്പയിനുമായി ബന്ധപ്പെട്ട് 15 വയസ് മുതല്‍ 55 വയസ് വരെയുള്ള സ്ത്രീകളില്‍ ഹീമോഗ്ലോബിന്‍ സ്‌ക്രീനിംഗ് സംഘടിപ്പിക്കുന്നതിനായി പ്രത്യേക സ്റ്റാള്‍ ഒരുക്കാനും യോഗത്തില്‍ എംഎല്‍എ നിര്‍ദേശിച്ചു.
കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. മിറിയം വര്‍ക്കി, സീനിയര്‍ പ്രോജക്ട് മാനേജര്‍ ബി.ജീവ, ചീഫ് പ്രോജക്ട് മാനേജര്‍ ആര്‍. രതീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.