പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ (11/04/2023)

ഗതാഗത നിയന്ത്രണം
കൂടല്‍-രാജഗിരി റോഡില്‍ ബി.സി. പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡില്‍ കൂടിയുളള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.  രാജഗിരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കലഞ്ഞൂര്‍ മാങ്കോട് വഴിയും, മുറിഞ്ഞകല്‍ അതിരുങ്കല്‍ അഞ്ചുമുക്ക് വഴിയും തിരിച്ച് പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

മലിനജലം ഓടയില്‍ ഒഴുക്കല്‍, ഹോട്ടല്‍ അടപ്പിച്ചു
മലിനജലം ഓടയിലേക്ക് ഒഴുക്കിവിട്ടതിനും പഞ്ചായത്ത് ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതിനും ഹോട്ടല്‍ ഉടമയ്ക്ക് പിഴചുമത്തുകയും ഹോട്ടല്‍ അടപ്പിക്കുകയും ചെയ്തു. മൈലപ്രയില്‍ പ്രവര്‍ത്തിച്ചിരുന്ന മാതഹോട്ടലാണ് പഞ്ചായത്ത് അധികൃതര്‍ അടപ്പിച്ചത്. മൈലപ്ര പ്രാഥമികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മാര്‍ച്ച്മാസം നടത്തിയ പരിശോധനയില്‍ ഹോട്ടലില്‍ നിന്നുള്ള മലിന ജലം ഓടയിലേക്ക് ഒഴുക്കി വിടുന്നതായി കണ്ടെത്തിയിരുന്നു.ഒരാഴ്ചക്കകം പ്രശ്ന പരിഹാരം ഉണ്ടാകണമെന്ന് കാണിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഹോട്ടല്‍ ഉടമക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. ഒരാഴ്ചയ്ക്ക് ശേഷം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നടത്തിയ പരിശോധനയിലും മലിനജലം ഓടയിലേക്ക്തന്നെ ഒഴുക്കുന്നതായി കാണുകയും ഈ വിവരങ്ങള്‍ പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് പഞ്ചായത്ത് നടത്തിയ അന്വേഷണത്തില്‍ ഹോട്ടല്‍ ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. പിഴത്തുകയായി 10000 രൂപ അടയ്ക്കുന്നതിനുള്ള നോട്ടീസ് പഞ്ചായത്ത് സെക്രട്ടറി ഹോട്ടല്‍ ഉടമക്ക് നല്‍കി. ഹോട്ടല്‍ അടച്ചു പൂട്ടിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
മസ്റ്ററിംഗ്
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ 2022 ഡിസംബര്‍ 31 വരെയുള്ള  എല്ലാ സാമൂഹിക സുരക്ഷ പെന്‍ഷന്‍  ഗുണഭോക്താക്കളും  2023 ജൂണ്‍ 30 ന്  മുമ്പായി  അക്ഷയ കേന്ദ്രങ്ങളില്‍ എത്തി മസ്റ്ററിംഗ് നടത്തണം.  മസ്റ്ററിംഗ് നടത്താത്ത ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ മുടങ്ങുമെന്ന് ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി  അറിയിച്ചു.
വെണ്ണിക്കുളം പോളിടെക്നിക്ക് കോളേജ് അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തിലേക്ക് കോസ്മെറ്റോളജി ആന്റ് ബ്യൂട്ടിപാര്‍ലര്‍ മാനേജ്മെന്റ്, ടൈലറിംഗ് ആന്റ് എംബ്രോയിഡറി, മൊബൈല്‍ ടെക്നീഷ്യന്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍  ആന്റ് നെറ്റ് വര്‍ക്കിംഗ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ഫോറം തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ഓഫീസില്‍നിന്നും ഏപ്രില്‍ 17 മുതല്‍ ലഭിക്കും. യോഗ്യത :എസ്.എസ്.എല്‍.സി. ഫോണ്‍ : 0469-2962228, 7510838586, 9447113892.
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു  
പത്തനംതിട്ട ജില്ലയില്‍ പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്- പട്ടികജാതി/പട്ടികവര്‍ഗം) (കാറ്റഗറി നമ്പര്‍. 340/20) തസ്തികയുടെ 27/03/2023 തീയതിയില്‍ പ്രസിദ്ധീകരിച്ച 187/2023/ഡിഒഎച്ച് നമ്പര്‍ റാങ്കുപട്ടിക പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്- പട്ടികവര്‍ഗം മാത്രം)  (കാറ്റഗറി നമ്പര്‍. 251/20) തസ്തികയുടെ 27/03/2023 തീയതിയില്‍ പ്രസിദ്ധീകരിച്ച 188/2023/ഡിഒഎച്ച് നമ്പര്‍ റാങ്കുപട്ടിക പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് /ടൈപ്പിസ്റ്റ് ക്ലാര്‍ക്ക് (തസ്തിക മാറ്റം)  (കാറ്റഗറി നമ്പര്‍. 104/19) തസ്തികയുടെ 24/03/2023 തീയതിയില്‍ പ്രസിദ്ധീകരിച്ച 186/2023/ഡിഒഎച്ച് നമ്പര്‍ റാങ്കുപട്ടിക പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

മരങ്ങള്‍ മുറിച്ചു മാറ്റണം
കല്ലൂപ്പാറ ഗ്രാമപഞ്ചായത്തില്‍ വേനല്‍ മഴയുടെ ഭാഗമായി ഇടയ്ക്കിടെ ശക്തമായ കാറ്റ് വീശുന്ന സാഹചര്യത്തില്‍ സ്വകാര്യ വസ്തുവില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങളും മരശിഖരങ്ങളും വസ്തു  ഉടമകള്‍ അടിയന്തിരമായി  മുറിച്ചു മാറ്റണം അല്ലാത്തപക്ഷം  ഇത് മൂലം ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് വസ്തു ഉടമകള്‍ വ്യക്തിപരമായി ഉത്തരവാദികളായിരിക്കുമെന്നും കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

 

പ്രീഡിഡിസി  യോഗം ഏപ്രില്‍ 22 ന്
ജില്ലാ വികസന സമിതിയുടെ ഏപ്രില്‍ മാസത്തെ പ്രീഡിഡിസി  യോഗം ഏപ്രില്‍ 22 ന് രാവിലെ 11 ന് ചേരും.

ഭവന വായ്പക്ക് അപേക്ഷ ക്ഷണിച്ചു
കേരള മദ്രസാധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് കേരള  സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ മുഖേന നല്‍കുന്ന പലിശ രഹിത ഭവന വായ്പക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടര ലക്ഷം രൂപയാണ് വായ്പയായി അനുവദിക്കുക. ഏഴ് വര്‍ഷമാണ് തിരിച്ചടവ് കാലാവധി.

 

ക്ഷേമനിധിയില്‍ രണ്ട്  വര്‍ഷം  പൂര്‍ത്തിയായ അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. പ്രായം 30-50 വയസിന് ഇടയിലായിരിക്കണം. അപേക്ഷ ഫോറവും കൂടുതല്‍ വിവരങ്ങളും www.kmtboard.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും മെയ് 31 ന്  അഞ്ചിനകം കേരള  മദ്രസാധ്യാപക ക്ഷേമനിധി ഓഫീസില്‍(ചീഫ്എക്സിക്യൂട്ടീവ്ഓഫീസര്‍,കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ്, കെ.യു.ആര്‍.ഡി.എഫ്.സി.കെട്ടിടം, രണ്ടാംനില, വെസ്റ്റ്ഹില്‍-പി.ഒ, ചക്കോരത്ത്കുളം,കോഴിക്കോട്-673005)സമര്‍പ്പിക്കണം. ഫോണ്‍: 0495 2966577.