Trending Now

ഡൽഹിയിലെ ക്രിസ്ത്യൻ പള്ളി സന്ദര്‍ശിച്ച് പ്രധാനമന്ത്രി; പ്രാർഥനയിൽ പങ്കെടുത്തു, വൃക്ഷത്തൈ നട്ടു

Spread the love

 

ഈസ്റ്റര്‍ ദിനത്തില്‍ ഡല്‍ഹിയിലെ സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രല്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതാദ്യമായാണ് ഒരു ക്രൈസ്ത്രവ ദേവാലയം പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത്.

കര്‍ണാടക സന്ദര്‍ശനം പൂര്‍ത്തിയാക്കി ഡല്‍ഹി വിമാനത്താവളത്തിലിറങ്ങിയ ശേഷം നേരെ പള്ളിയിലെത്തുകയായിരുന്നു.ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കോട്ടൂര്‍, ഫരീദാബാദ് ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര തുടങ്ങിയ ഉന്നത മതമേലധ്യക്ഷന്മാര്‍ ചേര്‍ന്ന്പ്രധാനമന്ത്രിയെ സ്വീകരിച്ചു.പള്ളിയങ്കണത്തില്‍ മോദി വൃക്ഷത്തൈ നടുകയും ചെയ്തു

error: Content is protected !!