Trending Now

ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ബാഡ്ജ് കുത്തിയ വനിതാ കണ്ടക്ടറെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി

 

ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ബാഡ്ജ് കുത്തി ജോലിക്കെത്തിയ വനിതാ കണ്ടക്ടർ അഖില എസ്. നായർക്കെതിരെയുള്ള നടപടി റദ്ദാക്കി. അഖിലയെ വൈക്കം ഡിപ്പോയിൽ നിന്ന് പാലയിലേക്ക് സ്ഥലംമാറ്റിയ ഉത്തരവാണ് റദ്ദാക്കിയത്. സിഎംഡിയുടെ ഉത്തരവ് പരിഗണിച്ചാണ് നടപടി.

ട്രാൻസ്ഫർ നടപടി തെറ്റായിരുന്നുവെന്നാണ് സിഎംഡി യുടെ റിപ്പോർട്ട്. അഖിലയെ വൈക്കത്ത് തന്നെ തിരികെ പോസ്റ്റ് ചെയ്യുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. അഖിലയെ സ്ഥലംമാറ്റിയ നടപടി അറിയില്ലെന്നായിരുന്നു ഗാതഗത മന്ത്രി ആന്റണി രാജു നേരത്തേ പ്രതികരിച്ചത്. താഴേത്തട്ടിലോ മറ്റോ എടുത്ത തീരുമാനമാകാമെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു

error: Content is protected !!