Trending Now

കോന്നി മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം: സ്വാഗത സംഘം രൂപീകരിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും: മന്ത്രിസഭ രണ്ടാം വര്‍ഷികത്തിലെ ജില്ലയിലെ ആദ്യ പരിപാടി

konnivartha.com : കോന്നി മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഏപ്രില്‍ 24ന് രാവിലെ 10ന് നിര്‍വഹിക്കുന്നതുമായി ബന്ധപ്പെട്ട് പരിപാടിയുടെ സംഘാടനത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. അഡ്വ. കെ യു ജനീഷ് കുമാര്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്തു.

മന്ത്രിസഭ രണ്ടാം വര്‍ഷികത്തോടനുബന്ധിച്ച് ജില്ലയിലെ ആദ്യ പരിപാടിയാണ് കോന്നി മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും വിവിധ മേഖലകളുടെയും പങ്കാളിത്തം ഉദ്ഘാടനത്തിന് ഉണ്ടാകണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോന്നി, ഇടുക്കി മെഡിക്കല്‍ കോളജുകള്‍ക്ക് രണ്ടാം വര്‍ഷ എംബിബിഎസ് പഠനത്തിനുള്ള അംഗീകാരം ലഭിച്ചതായും മന്ത്രി പറഞ്ഞു.

 

കോന്നി മെഡിക്കല്‍ കോളജിലെ അക്കാദമിക് ബ്ലോക്കിലേക്കുള്ള റോഡ് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തികരിക്കും. കോന്നി എംഎല്‍എ അഡ്വ. കെ.യു. ജനീഷ് കുമാര്‍ ചെയര്‍മാനായും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ കണ്‍വീനറായുമുള്ള സംഘാടക സമിതി രൂപീകരിച്ചു.  സ്വാഗതസംഘത്തിന്റെ അടുത്ത യോഗം എപ്രില്‍ 12ന് അഡ്വ കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേരാനും  യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ കോന്നി സന്ദര്‍ശനം ജനപങ്കാളിത്തത്തോടെ ചരിത്ര നിമിഷമാക്കണമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.

 

ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി, വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രന്‍, സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, കോന്നി ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. മിറിയം വര്‍ക്കി, ഡിഎംഇ സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. എം. റഷീദ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. എ. ഷാജി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍. അനിത കുമാരി, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ്. ശ്രീകുമാര്‍, കോന്നി ഗവ. മെഡിക്കല്‍ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സെസി ജോബ്, ജനപ്രതിനിധികള്‍, എച്ച്ഡിസി അംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!